സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായികമേള ഷൊര്‍ണൂരില്‍ തുടങ്ങി

ഷൊര്‍ണൂര്‍: 33ാമത് സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായികമേളക്ക് ഷൊര്‍ണൂരില്‍ തുടക്കമായി. ഷൊര്‍ണൂര്‍ ടെക്നിക്കല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.എസ്. സലീഖ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സന്‍ വി. വിമല അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.എ. റജുല, വി.കെ. ശ്രീകൃഷ്ണന്‍, വി.എം. ഉണ്ണികൃഷ്ണന്‍, പി. ദിവ്യ, ടി. മുസ്തഫ, കെ. ഷീബ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ വിദ്യാസാഗര്‍, എസ്.ഐ.ടി.ടി.ആര്‍ ജോയന്‍റ് ഡയറക്ടര്‍ എന്‍. ശാന്തകുമാര്‍, പി.ടി.എ പ്രസിഡന്‍റ് കെ. ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ കെ.എന്‍. ശശികുമാര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനറും ഷൊര്‍ണൂര്‍ ടെക്നിക്കല്‍ സ്കൂള്‍ സൂപ്രണ്ടുമായ കെ.വി. ഹരിദാസന്‍ നന്ദിയും പറഞ്ഞു. 40 ലക്ഷം രൂപ ചെലവില്‍ ഒരു മാസംകൊണ്ട് ഗ്രൗണ്ട് നിര്‍മിച്ച പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരെയും ഓവര്‍സിയറെയും ചടങ്ങില്‍ ആദരിച്ചു. 1990-93 കാലഘട്ടത്തില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക സ്കൂള്‍ സൂപ്രണ്ട് കെ.വി. ഹരിദാസന്‍ ചടങ്ങില്‍ ഏറ്റുവാങ്ങി. കായികമേള ഉദ്ഘാടം ചെയ്യേണ്ടിയിരുന്ന എം.ബി. രാജേഷ് എം.പി വൈകിയതിനെ തുടര്‍ന്ന് പിന്നീട് ഗ്രൗണ്ടിലത്തെി മേള ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യ ദിനം സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നീ ഇനങ്ങളാണ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.