കൊല്ലങ്കോട്: അത്യാധുനിക സംവിധാനമില്ലാതെ അഗ്നിശമനസേന. സഹായവുമായത്തെിയത് നാട്ടുകാരും താമരപ്പൂ പറിക്കുന്നവരും. വേലംപൊറ്റയില്‍ മണലൂറ്റ് നടത്തി ആഴപ്പെടുത്തിയ കുളത്തില്‍ മുങ്ങിയ പ്രകാശനെയും കണ്ണനേയും തിരയാന്‍ ചിറ്റൂരില്‍ നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും ആഴമുള്ള കുളത്തില്‍ താമരയും ചണ്ടിയും നിറഞ്ഞതിനാല്‍ ഇറങ്ങി തിരയാന്‍ കഴിഞ്ഞില്ല. എയര്‍ട്യൂബും കോടാലികെണിയുമല്ലാതെ മറ്റു സംവിധാനങ്ങളൊന്നും ഇല്ലാത്തത് അഗ്നിശമന സേനാംഗങ്ങളെ ഏറെ വലച്ചു. ഇവരെ സഹായിക്കാന്‍ താമര പറിക്കുന്നവരും നാട്ടുകാരായ നീന്തലറിയാവുന്നവരും കൂടെകൂടി. മുളകളും കയറും ഉപയോഗിച്ച് നാല് മണിക്കൂര്‍ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ണന്‍െറ മൃതദേഹം കണ്ടെടുത്തത്. അഗ്നിശമനസേനാംഗങ്ങള്‍ക്ക് മുങ്ങി തിരയാനുള്ള ഓക്സിജന്‍ മാസ്കോടുകൂടിയ സിലിണ്ടര്‍സെറ്റും മറ്റ് ആധുനിക സജ്ജീകരണങ്ങളും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി. കുളങ്ങളിലും കിണറുകളിലും കുടുങ്ങുന്നവരെ രക്ഷിക്കാന്‍ ആധുനിക സജ്ജീകരണങ്ങള്‍ അഗ്നിശമനസേനകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് നാട്ടുകാരുടേയും സന്നദ്ധ സംഘടനകളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.