പാലക്കാട്: പട്ടാമ്പിയില്‍ ബുധനാഴ്ച നടന്ന വാണിജ്യ നികുതി വകുപ്പിന്‍െറ അനധികൃത കടപരിശോധനയിലും പൊലീസ് ലാത്തിച്ചാര്‍ജിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത കടമുടക്കം ജില്ലയില്‍ പൂര്‍ണം. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. ഹോട്ടലുകളും മരുന്നുകടകളും തുറന്നു. പണിമുടക്കിയ വ്യാപാരികള്‍ പാലക്കാട് വാണിജ്യ നികുതി ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വ്യാപാര ഭവനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് റോബിന്‍സണ്‍റോഡ്, സുല്‍ത്താന്‍പേട്ട, കോയമ്പത്തൂര്‍ റോഡ്, സ്റ്റേഡിയം ബൈപാസ് റോഡ് വഴി വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിന് മുന്നില്‍ എത്തി. തുടര്‍ന്ന് നടന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. പട്ടാമ്പിയില്‍ നടന്ന രീതിയിലുള്ള അനധികൃത കടപരിശോധനകള്‍ വ്യാപാര മേഖലയെ സംഘര്‍ഷഭരിതമാക്കുമെന്നും അത്തരം നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്‍വാങ്ങിയില്ളെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.എം. ഹബീബ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പി.എസ്. സിംപ്സണ്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്‍റ് എ. ഫൈസല്‍, പട്ടാമ്പി യൂനിറ്റ് പ്രസിഡന്‍റ് ബാബു കോട്ടയില്‍, ചെര്‍പ്പുളശ്ശേരി യൂനിറ്റ് പ്രസിഡന്‍റ് കെ.എ. ഹമീദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ ടി.കെ. ഹെന്‍ട്രി, യു.എം. നാസര്‍, കെ.എം. ജലീല്‍, ജില്ലാ സെക്രട്ടറിമാരായ പി. അപ്പുക്കുട്ടന്‍, എം.പി. ജയപ്രസാദ്, സി.കെ. ഉബൈദ്, എ.പി. മാനു, ഡി. രഘുനാഥന്‍, അസന്‍ മുഹമ്മദ് ഹാജി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.