പട്ടാമ്പി: മേലെ പട്ടാമ്പിയില്‍ വാണിജ്യ വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ കട പരിശോധന സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധിച്ച വ്യാപാരികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പട്ടാമ്പി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള വന്‍ പൊലീസ് സന്നാഹവുമായാണ് ഉദ്യോഗസ്ഥരത്തെിയത്. പൊലീസ് സംരക്ഷണത്തോടെ കടപരിശോധന തുടങ്ങിയപ്പോള്‍ വ്യാപാരികള്‍ സംഘടിച്ചത്തെി പ്രതിഷേധിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരിപ്പ് നടത്തി. ഒരു മണിക്കൂറോളം എടുത്ത് പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയപ്പോള്‍ വ്യാപാരികള്‍ മുദ്രാവാക്യം മുഴക്കി. ഇതാണ് സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും കലാശിച്ചത്. ലാത്തിച്ചാര്‍ജില്‍ നിരവധി വഴിയാത്രക്കാര്‍ക്കും മര്‍ദനമേറ്റു. ഏറെനേരം സംഘര്‍ഷം തുടര്‍ന്നു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തി. വൈകുന്നേരത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ സ്ഥലത്തത്തെി വ്യാപാരികളുമായി ചര്‍ച്ച നടത്തി. പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ച അദ്ദേഹം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.