പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ നദീജല കരാര്‍ (പി.എ.പി) പ്രകാരം കേരള ഷോളയാര്‍ ഡാം തമിഴ്നാട് നിറക്കില്ളെന്ന ആശങ്കക്കിടെ, വിവിധ അണക്കെട്ടുകളില്‍നിന്ന് കേരളത്തിന് ജലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും വൈദ്യുതി, ജലവിഭവ ഉദ്യോസ്ഥര്‍ ഉള്‍പ്പെട്ട സംയുക്ത ജലക്രമീകരണ ബോര്‍ഡ് (ജെ.ഡബ്ള്യൂ.ആര്‍.ബി) യോഗം ജനുവരി 19ന് പൊള്ളാച്ചിയില്‍ ചേരും. നേരത്തേ, ഡിസംബറില്‍ യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ചെന്നൈ പ്രളയം മൂലം യോഗം മാറ്റിവെക്കുകയായിരുന്നു. പി.എ.പി കരാര്‍പ്രകാരം കേരള ഷോളയാര്‍ അണക്കെട്ട് ഫെബ്രുവരി ഒന്നിനാണ് തമിഴ്നാട് നിറച്ചുനല്‍കേണ്ടത്. ഈ വര്‍ഷം തമിഴ്നാട് കരാര്‍ പാലിക്കുമോയെന്ന ആശങ്ക കേരളത്തിനുണ്ട്. 2663 അടിയാണ് കേരള ഷോളയാറിന്‍െറ പൂര്‍ണ സംഭരണശേഷി. എന്നാല്‍, നിലവില്‍ 2640 അടി വിതാനത്തിലേ ഡാമില്‍ വെള്ളമത്തെിയിട്ടുള്ളൂ. തമിഴ്നാടിന്‍െറ അപ്പര്‍ ഷോളയാര്‍ അണക്കെട്ടില്‍നിന്ന് കേരള ഡാമിലേക്ക് മാത്രമായി വെള്ളം തുറന്നുവിട്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് റിസര്‍വോയര്‍ നിറയാനുള്ള സാധ്യത കുറവാണെന്ന് സംയുക്ത ജലക്രമീകരണ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ പടിക്കല്‍ പറഞ്ഞു. വേനലില്‍ ചാലക്കുടിപ്പുഴയില്‍ നീരൊഴുക്ക് നിലനിര്‍ത്താന്‍ കേരള ഷോളയാര്‍ ഡാം നിറയേണ്ടത് അത്യാവശ്യമാണ്. കേരള ഷോളയാര്‍ അണക്കെട്ടില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച് ഒഴുക്കിവിടുന്ന വെള്ളം ചാലക്കുടി നദീതട പ്രദേശത്തെ കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. നടപ്പു ജലവര്‍ഷത്തിന്‍െറ ശേഷിക്കുന്ന കാലയളവില്‍ ചിറ്റൂര്‍ നദീതടപ്രദേശത്തെ നെല്‍കൃഷിക്ക് വെള്ളം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ജെ.ഡബ്ള്യൂ.ആര്‍.ബി യോഗം ചര്‍ച്ച ചെയ്യും. കരാര്‍ പ്രകാരം തമിഴ്നാട് വര്‍ഷംതോറും 7.25 ടി.എം.സി വെള്ളമാണ് ആളിയാര്‍ ഡാമില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് തുറന്നുവിടേണ്ടത്. നടപ്പുവര്‍ഷം 3.25 ടി.എം.സി വെള്ളം മാത്രമേ നല്‍കിയിട്ടുള്ളൂ. ചിറ്റൂര്‍ താലൂക്കില്‍ രണ്ടാംവിള നെല്‍കൃഷിക്ക് മാര്‍ച്ച് വരെ മാത്രമേ വെള്ളം ആവശ്യമുള്ളൂ. ശേഷിക്കുന്ന വെള്ളം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച് ധാരണയിലത്തെും. പ്രളയസമയത്ത് അധികജലം ഒഴുകിയത്തെിയിട്ടുണ്ടെങ്കിലും ഇത് ഒഴിച്ചുള്ള വെള്ളമാണ് കണക്കിലെടുക്കുകയെന്ന് ജലവിഭവ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂലത്തറ റെഗുലേറ്ററില്‍ അടിഞ്ഞ കുളവാഴകള്‍ തല്‍ക്കാലം നീക്കംചെയ്തിട്ടുണ്ടെങ്കിലും ഭാവിയില്‍ കളകള്‍ അടിയാനുള്ള സാധ്യതയുള്ളതിനാല്‍ ഇതുസംബന്ധിച്ചും കേരളം യോഗത്തില്‍ ഉന്നയിക്കും. തമിഴ്നാട് ഭാഗത്തുനിന്ന് കുളവാഴ ഒഴുകിവരുന്നതിനാല്‍ ഇവ പൂര്‍ണമായി നീക്കാന്‍ ഇരു സംസ്ഥാനങ്ങളും സംയുക്ത നീക്കം നടത്തണമെന്നാണ് കേരള ജലവിഭവവകുപ്പ് ആവശ്യം. അഞ്ച് വര്‍ഷംമുമ്പ് ഭാഗികമായി തകര്‍ന്ന മൂലത്തറ റെഗുലേറ്ററിന് കുളവാഴ പുതിയ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. വെള്ളത്തിന്‍െറ സുഗമമായ ഒഴുക്കിന് ഇത് തടസ്സമാണ്. കഴിഞ്ഞ പ്രളയകാലത്ത് ആളിയാറില്‍നിന്ന് വന്‍തോതില്‍ വെള്ളം ഒഴുക്കിവിട്ടത് മൂലത്തറ ഡാമിന് വന്‍ഭീഷണി സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.