പൊലീസ് പിടിച്ചിട്ട വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

കൊല്ലങ്കോട്: സബ് ട്രഷറിയില്‍ പൊലീസ് പിടിച്ചിട്ട വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതിലധികം വാഹനങ്ങളാണ് മഴയും വെയിലുമേറ്റ് നശിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടാത്തതുമായ വാഹനങ്ങള്‍ ട്രഷറിക്കകത്ത് പിടിച്ചിട്ടതിനാല്‍ ഇവയില്‍നിന്ന് ഓഡിയോ സെറ്റുകളും ഹോണുകളും സാമൂഹികവിരുദ്ധര്‍ മോഷ്ടിച്ച് കൊണ്ടുപോയിട്ടുണ്ട്. മണല്‍, മണ്ണ്, കരിങ്കല്ലുകള്‍ എന്നിവ കടത്തിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ രേഖകള്‍ നടപടികള്‍ക്കായി ജില്ലാ കലക്ടറേറ്റിലും മറ്റു നടപടികള്‍ക്കായി കോടതികളിലും കേസ് നിലവിലുള്ളതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനോ വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കാനോ കഴിയുന്നില്ല. വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ട്രഷറിയിലേക്കത്തെുന്ന മറ്റു വാഹനങ്ങള്‍ നിര്‍ത്താന്‍പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ ഉള്ള സ്ഥലത്ത് വെളിച്ചമില്ലാത്തത് ട്രഷറിയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ട്രഷറി വളപ്പില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.