മണിക്കശ്ശേരി പുഴയിലെ തകര്‍ന്ന തടയണ നവീകരിച്ചില്ല

കോങ്ങാട്: മണിക്കശ്ശേരി പുഴയിലെ നശിച്ച പഴയ തടയണ നവീകരിക്കാത്തത് കര്‍ഷകരെ ആശങ്കയിലാക്കി. രണ്ടര പതിറ്റാണ്ടോളം പഴക്കമുള്ള കോണ്‍ക്രീറ്റ് ചെക്ഡാം കാലപ്പഴക്കം മൂലം ജീര്‍ണിച്ച് നിലം പതിക്കാറായി. ഈ തടയണയുടെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് വാര്‍ക്ക കമ്പി പുറംതള്ളി നില്‍ക്കുകയാണ്. തടയണയുടെ സുരക്ഷക്കായി നിര്‍മിച്ച ഇരുവശത്തുമുള്ള അരിക് ഭിത്തിയുടെ കല്ല് അടര്‍ന്ന് വീണു. ഇത് പുഴയുടെ തീരപ്രദേശങ്ങളിലും മണ്ണിടിച്ചിലിന് ആക്കംകൂട്ടി. തടയണ പുഴയുടെ തീരസംരക്ഷണത്തിനും വേനല്‍ക്കാലത്ത് കാര്‍ഷിക ജലസേചനത്തിനും ജലസ്രോതസ്സുകളില്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതിനും ഒരുപോലെ സഹായകമായിരുന്നു. ചെക്ഡാം തകര്‍ന്നതോടെ ചീര്‍പ്പ് ഉപയോഗിച്ച് തടയണകളില്‍ വെള്ളം സംരംഭിച്ച് നിര്‍ത്താന്‍ സാധിക്കാതായി. ഇത് പുഴയിലെ വേനല്‍ക്കാലങ്ങളിലെ ജലലഭ്യത കുറച്ചു. ചെക്ഡാമിനോടൊപ്പം മുകള്‍ഭാഗത്തെ പ്രതലം ഇരുചക്രവാഹനങ്ങളും നാട്ടുകാരും മറുകര കടക്കുന്നതിനായി ഉപയോഗിച്ചിരുന്നു. ഇതേ സ്ഥലത്ത് പുതിയ ഒരു തടയണ നര്‍മിക്കണമെന്നാണ് ജനകീയാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.