ഷൊര്‍ണൂര്‍: പാകമായ നെല്ല് പാടങ്ങളില്‍ നിന്ന് കൊയ്തെടുക്കാനാവാതെ കര്‍ഷകര്‍ ആശങ്കയില്‍. മകരക്കൊയ്ത്തിനായി വിളവിറക്കിയ കര്‍ഷകരാണ് അപ്രതീക്ഷിത മഴയില്‍ പാടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വലയുന്നത്. വര്‍ഷങ്ങളായി വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ മകരക്കൊയ്ത്തിനുള്ള നെല്ല് പാകമാകുന്നതിന് വെള്ളം തിരിക്കേണ്ട അവസ്ഥയിലായിരുന്നു കര്‍ഷകര്‍. കെട്ടി നിര്‍ത്തിയ വെള്ളം ‘അറ്റക്കഴായ’ പൊട്ടിച്ച് രാത്രി കാലങ്ങളില്‍ മറ്റു കണ്ടങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോയിരുന്നത് കലഹത്തിനും മറ്റും ഇടയാക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം വിളവെടുക്കുന്നതിന് തൊട്ടു മുമ്പ് പെയ്ത കനത്ത മഴയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. പാടങ്ങളില്‍ പാകമത്തൊറായ നെല്‍ചെടികള്‍ വേരോടെ പിഴുത് രണ്ട് വശങ്ങളിലേക്കും മാറ്റി ചാലുണ്ടാക്കിയാണ് പാടങ്ങളില്‍ നിന്നും വെള്ളം വാര്‍ക്കുന്നത്. എന്നാലിപ്പോള്‍ വലിയ ചാലുകള്‍ ഇത്തരത്തിലുണ്ടാക്കിയിട്ടും വെള്ളം ഒഴിഞ്ഞു പോകാത്ത അവസ്ഥയാണുള്ളത്. ഇതിനാല്‍ മിക്ക പാടങ്ങളിലും മൂപ്പത്തൊറായ നെല്ല് വെള്ളത്തിലാണ് കിടക്കുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുറപ്പാണ്. മകരക്കൊയ്ത് കഴിഞ്ഞ് മഞ്ഞ് കൊള്ളിക്കാന്‍ നെല്‍ചുരുട്ട് പാടത്ത് തന്നെ രണ്ട് മൂന്ന് ദിവസം ഇടുന്ന പതിവുണ്ട്. വിത്തുണ്ടാക്കാന്‍ ഈ പ്രക്രിയ അനിവാര്യമാണ്. എന്നാല്‍ ഈ വര്‍ഷം കൊയ്ത നെല്‍ചുരുട്ട് പാടത്തിടാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഇത് പരമ്പരാഗതമായ നെല്‍വിത്തുകള്‍ ഉണ്ടാക്കാനുള്ള സാഹചര്യമാണ് ഇല്ലാതാക്കുക. വെള്ളത്തില്‍ കിടക്കുന്ന നെല്ല് മുളച്ച പാടങ്ങളുമുണ്ട്. നെല്ലിനോടൊപ്പം ലഭിക്കുന്ന വൈക്കോല്‍ വിറ്റ് കിട്ടുന്ന സംഖ്യയാണ് പലപ്പോഴും കര്‍ഷകന് ലാഭമായി ലഭിക്കുന്നത്. ഇതും അവതാളത്തിലാകുന്ന സ്ഥിതിയാണുള്ളത്. ഒരിടക്ക് എല്ലാവരും ഒഴിവാക്കിയ കന്നുകാലി കൃഷിയിലേക്ക് ചിലര്‍ തിരികെയത്തെി തുടങ്ങിയിട്ടുണ്ട്. ഇവക്കുള്ള വൈക്കോല്‍ ലഭ്യമായില്ളെങ്കില്‍ ഇത്തരക്കാരും വലയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.