ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ തോല്‍ സംഭരണകേന്ദ്രം ജനജീവിതം തകരാറിലാക്കുന്നതായി ആക്ഷേപം. പഞ്ചായത്തിലെ വട്ടകുന്ന് പ്രദേശത്തായി ഏഴുവര്‍ഷം മുമ്പ് തുടങ്ങിയ കേന്ദ്രത്തിനെതിരെയാണ് പ്രതിഷേധം ശക്തമായത്. വിവിധ അറവുശാലകളില്‍നിന്നുള്ള പോത്ത്, ആട് മാടുകളുടെയും മറ്റും തോല്‍ ശേഖരിച്ച് ഇവിടെ എത്തിക്കുകയും പിന്നീടിത് ഉപ്പുചേര്‍ത്ത് വെക്കുകയും തുടര്‍ന്ന് ശുദ്ധീകരിച്ച ശേഷം തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുകയുമാണ് രീതി. എന്നാല്‍, ഒരു ദിവസം തന്നെ ടണ്‍കണക്കിന് ഉപ്പ് ഉപയോഗിക്കുന്നതിനാല്‍ പരിസരത്തുള്ള കിണറുകളില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണന്നാണ് നാട്ടുകാരുടെ പരാതി. കിണറുകളിലെ വെള്ളം പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മാലിന്യം കണ്ടത്തെിയെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം ഉപയോഗിച്ച പലരിലും ഛര്‍ദിയും ശരീരത്തില്‍ ചൊറിച്ചിലും അലര്‍ജിരോഗങ്ങളും കണ്ടുവരുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പദ്ധതി നിര്‍ത്തിവച്ചാല്‍ തന്നെ കിണറുകള്‍ വൃത്തിയാക്കാനും വെള്ളം ഉപയോഗിക്കാും ചുരുങ്ങിയത് അഞ്ചുവര്‍ഷമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്രത്തിനെതിരെ കണിക്കരത്ത് അസൈനാര്‍ ചെയര്‍മാനായുള്ള ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രക്ഷോഭത്തിലാണ്. കേന്ദ്രം പ്രവര്‍ത്തിക്കാനുള്ള പഞ്ചയത്ത് രേഖകളില്‍ വ്യക്തതയില്ളെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.