പാലക്കാട്: സ്കൂള്‍ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്നങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ പലതവണ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടും അനൂകൂല നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രധാനാധ്യാപക ഐക്യവേദി അറിയിച്ചു. ഭക്ഷണ സാധനങ്ങള്‍, പാല്‍, മുട്ട, പച്ചക്കറി, വിറക്, പാചകകൂലി, ഇവയില്‍ വന്‍ വര്‍ധനവുണ്ടായിട്ടും നാല് വര്‍ഷം മുമ്പ് നിശ്ചയിച്ച കണ്ടിജന്‍റ് ചാര്‍ജ് ഉപയോഗിച്ച് ഭക്ഷണ വിതരണം തുടരണമെന്ന അധികൃതരുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ളെന്ന് യോഗം ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ വിതരണം സംബന്ധിച്ച പ്രശ്നങ്ങള്‍ പലതവണ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതുവരെ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി സംസ്ഥാന കലോത്സവ പ്രധാന വേദിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. ഒൗദ്യോഗിക മീറ്റിങ്ങുകള്‍ ബഹിഷ്കരിക്കുക, ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവെക്കുക തുടങ്ങിയ പരിപാടികള്‍ക്ക് പ്രധാനാധ്യാപക ഐക്യവേദി രൂപം കൊടുത്തു. സമരപരിപാടികള്‍ വിജയിപ്പിക്കാന്‍ കെ.പി.പി.എച്ച്.എ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് എസ്. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. കൃഷ്ണപ്രസാദ്, ജോ. സെക്രട്ടറി എസ്.ആര്‍. ഹബീബുല്ല, ട്രഷറര്‍ എന്‍. ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.