പൂട്ടുന്ന ബിവറേജുകളിലെ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കും –മന്ത്രി

പാലക്കാട്: സംസ്ഥാനത്തെ ബിവറേജ് ഒൗട്ട്ലെറ്റുകള്‍ പൂട്ടുന്നതുവഴി തൊഴിലാളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അവര്‍ക്ക് തൊഴില്‍ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജില്ലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള ബീവറേജ്-കണ്‍സ്യൂമര്‍ഫെഡ്-ബാര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്‍െറ നയമനുസരിച്ചാണ് പത്ത് ശതമാനം വരുന്ന ഒൗട്ട്ലെറ്റുകള്‍ കുറച്ചുകൊണ്ടുവരുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ തലങ്ങളിലായി 27 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. നഗരസഭാ ചെയര്‍പേഴ്സന്‍, അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. രാജന്‍, ചീഫ് ഇന്‍സ്പെക്ടര്‍ കെ.എസ്. ബിജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.