പാലക്കാട്: വടക്കന്തറ ശ്രീരാം തെരുവില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സുഭാഷിനെ (26) വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് ഗുണ്ടകളടക്കം നാലു പേര്‍ക്ക് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.ബി. സ്നേഹലത മൂന്നര വര്‍ഷം വീതം തടവും 12,500 രൂപ വീതം പിഴയും വിധിച്ചു. പിഴയില്‍ നിന്ന് 15,000 രൂപ സുഭാഷിന് നല്‍കണം. കൂട്ടുകെട്ട് പിരിഞ്ഞതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 2012 ഏപ്രില്‍ 18ന് മേലാമുറിക്കടുത്ത് നടന്ന ആക്രമണത്തെക്കുറിച്ച് നോര്‍ത്ത് പൊലീസാണ് കേസെടുത്ത് അന്വേഷിച്ചത്. ശ്രീരാം സ്ട്രീറ്റ് സുര എന്ന നായസുര (28), സഹോദരന്‍ വിനോദ് എന്ന ജാക്കി വിനോദ് (26), മൂത്താന്തറ അരക്കുളം വിഷ്ണു എന്ന താക്കോല്‍ വിഷ്ണു (26), ശിവാജി റോഡ് അയ്യപ്പന്‍ (26) എന്നിവരെയാണ് ശിക്ഷിച്ചത്. വിനോദ് അടുത്തിടെ അപകടത്തില്‍ മരിച്ചിരുന്നു. സുരയും വിഷ്ണുവും ഗുണ്ടാ ആക്ട് നിയമപ്രകാരം ജയിലില്‍ കഴിയുകയാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ മുഹമ്മദലി മറ്റാംതടം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.