മാന്തോപ്പില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനുള്ള നീക്കം തടഞ്ഞു

പാലക്കാട്: മലമ്പുഴ ഉദ്യാനത്തോട് ചേര്‍ന്ന മാന്തോപ്പിലെ മാവുകളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനുള്ള കരാറുകാരന്‍െറ നീക്കം തൊഴിലാളികളിടപ്പെട്ട് തടഞ്ഞു. മാമ്പൂക്കള്‍ കൊഴിയാതിരിക്കാനും തേന്‍ നുകരാനത്തെുന്ന ചെറുജീവികളുടെ ശല്യം ഒഴിവാക്കാനുമാണ് കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന് നിരോധമുണ്ടെങ്കിലും പലയിടത്തും ഇവ ഉപയോഗിക്കുന്നുണ്ട്. ധാരാളം വിനോദ സഞ്ചാരികള്‍ മാന്തോപ്പില്‍ വിശ്രമിക്കാനും ഊഞ്ഞാലാടാനുമായി എത്താറുണ്ട്. മാങ്ങ പറിക്കാന്‍ കരാറെടുത്തയാളാണ് എന്‍ഡോസള്‍ഫാന്‍ വ്യാഴാഴ്ച വൈകീട്ടോടെ തളിക്കാന്‍ ശ്രമിച്ചത്. ഇവിടെ പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ ഇത് തടയുകയായിരുന്നു. ഒരു വര്‍ഷത്തേക്ക് മാങ്ങ പറിക്കാന്‍ കഴിഞ്ഞദിവസം ജലസേചന വകുപ്പ് ലേലം ചെയ്തിരുന്നു. ഡാമിനകത്ത് ദിവസക്കൂലിക്ക് ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളിയുടെ പേരിലാണ് ലേലം ഉറപ്പിച്ചത്. ലേലം വിളിക്കാനത്തെിയവര്‍ ഒന്നിച്ച് ചേര്‍ന്ന് വളരെ കുറഞ്ഞ തുകക്കാണ് ലേലം ഉറപ്പിച്ചത്. 35,000 രൂപയും 5000 രൂപ നികുതിയും ചേര്‍ത്ത് 40,000 രൂപയാണ് ജല സേചന വകുപ്പിന് ലഭിച്ചത്. എന്നാല്‍, ലേലത്തിനത്തെിയവര്‍ ഒത്തുകളിച്ചത് മൂലം മുക്കാല്‍ ലക്ഷത്തോളം രൂപ സര്‍ക്കാറിന് നഷ്ടപ്പെടുകയും ചെയ്തു. 30 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മാന്തോപ്പില്‍ കായ്ക്കുന്ന 400 മാവുകളുണ്ട്. ഇവയില്‍നിന്ന് മാങ്ങ പറിക്കുന്നതിന് ഓരോ വര്‍ഷവും ലേലം ചേയ്ത് നല്‍കുകയാണ് ചെയ്യുന്നത്. ഇത്രയും കാലം ലേലം എടുത്തവര്‍ മാവുകളില്‍ കീടനാശിനി തളിച്ചിരുന്നില്ല. ഇത്തവണയാണ് നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.