സഹകരണ മേഖലയില്‍ ആശ്വാസ് പദ്ധതിക്ക് തുടക്കം

പാലക്കാട്: സഹകരണ മേഖലയിലെ ഊര്‍ജിത കുടിശ്ശിക നിവാരണ പദ്ധതി ആശ്വാസ് 2016 അദാലത്ത് ആരംഭിച്ചു. ഫെബ്രുവരി 29 വരെ ഒന്നാംഘട്ട അദാലത്തും മാര്‍ച്ച് 31 വരെ രണ്ടാംഘട്ട തീര്‍പ്പാക്കല്‍ അദാലത്തും നടക്കും. പത്തു ലക്ഷം വരെയുള്ള വായ്പകള്‍ ഒന്നാംഘട്ടത്തിലും പത്തു ലക്ഷം രൂപക്ക് മുകളിലുള്ള വായ്പകള്‍ രണ്ടാംഘട്ടത്തിലുമാണ് പരിഗണിക്കുന്നത്. ഡിസംബര്‍ 31ന് പൂര്‍ണമായോ ഭാഗികമായോ കുടിശ്ശിക വന്ന വായ്പകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഡിസംബര്‍ 31 വരെ ബാക്കി നില്‍ക്കുന്ന വായ്പകളുമായി ബന്ധപ്പെട്ട എല്ലാ ആര്‍ബിട്രേഷന്‍/എക്സിക്യൂഷന്‍ കേസുകളും (പരിധി ബാധകമാക്കാതെ) അദാലത്തില്‍ പരിഗണിക്കും. അപകടംപറ്റി ശയ്യാവലംബരായവര്‍, മാരക രോഗം ബാധിച്ചവര്‍-അവരുടെ അടുത്തബന്ധുക്കള്‍, മരണമടഞ്ഞവര്‍, മാതാപിതാക്കളുടെ വായ്പ ബാധ്യതയായി നിലനില്‍ക്കുന്ന വിദ്യാര്‍ഥികള്‍, അനാഥര്‍ എന്നിവരുടെ വായ്പകളില്‍ വായ്പക്കാരുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കുകയാണ് ആശ്വാസ് പദ്ധതി 2016 വഴി ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.