പ്ളാസ്റ്റിക് മാലിന്യ സംസ്കരണം പഞ്ചായത്തിന് തലവേദന

കോങ്ങാട്: പ്ളാസ്റ്റിക് മാലിന്യ സംസ്കരണം കോങ്ങാട് ഗ്രാമപഞ്ചായത്തിന് തലവേദനയാവുന്നു. സ്വന്തമായി മാലിന്യ സംസ്കരണ യൂനിറ്റുള്ള ഗ്രാമപഞ്ചായത്താണിതെങ്കിലും ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ ആധുനിക രീതി അവലംബിക്കാത്തതാണ് പ്രശ്നം. കുടുംബശ്രീ-അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് കോങ്ങാട് ടൗണ്‍ ശുചീകരണ പ്രവൃത്തി നടത്തുന്നത്. ഖരമാലിന്യം വേര്‍തിരിച്ച് പ്ളാസ്റ്റിക് പുറത്തെ ആക്രിക്കച്ചവടക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. പ്ളാസ്റ്റിക് വില്‍ക്കുന്ന തുക ശേഖരിക്കുന്നവര്‍ക്കുതന്നെ നല്‍കും. പ്ളാസ്റ്റിക് വില്‍പന മുടങ്ങിയാല്‍ സംസ്കരണം ദുഷ്കരമാവും. മുമ്പ് പ്ളാസ്റ്റിക് മാലിന്യം കത്തിച്ചുകളയുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഇതിനെതിരെ പരിസരവാസികള്‍ പ്രതിഷേധവുമായി വന്നതോടെയാണ് പ്ളാസ്റ്റിക് വിറ്റൊഴിവാക്കുന്ന രീതി ആരംഭിച്ചത്. കോങ്ങാട് ടൗണില്‍ ആധുനിക ഖരമാലിന്യ സംസ്കരണ യൂനിറ്റ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.