പച്ചത്തേങ്ങ സംഭരണം കൃഷി ഓഫിസിനകത്ത്

കൊല്ലങ്കോട്: കൃഷിഭവനകത്ത് പച്ചത്തേങ്ങ സംഭരിച്ചുവെക്കുന്നത് കര്‍ഷകര്‍ക്ക് ദുരിതമാവുന്നു. കേരഫെഡിന്‍െറ പച്ചത്തേങ്ങ സംഭരണം മൂലം കര്‍ഷകര്‍ക്ക് കൃഷിഭവനകത്തേക്ക് കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കര്‍ഷകര്‍ എത്തിക്കുന്ന പച്ചത്തേങ്ങ സംഭരിച്ചുവെക്കാന്‍ മറ്റൊരു സ്ഥലമില്ലാത്തതിനാല്‍ കൃഷിഭവന് അകത്തുതന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിനാല്‍ കൃഷിവകുപ്പ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, കാര്‍ഷിക ക്ളിനിക് ലാബ് എന്നീ ഓഫിസുകളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്. കൃഷിഭവനിലേക്ക് കയറുന്ന കോണിപ്പടികളിലും സംഭരിച്ച തേങ്ങ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയായിരുന്നു സ്ഥിതി. പച്ചത്തേങ്ങ സംഭരണത്തിന് പ്രത്യേക സ്ഥലം കണ്ടത്തെണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പഞ്ചായത്തിലും കൃഷിഭവനിലും പരാതി പറഞ്ഞെങ്കിലും നടപ്പായില്ല. എന്നാല്‍, പഞ്ചായത്തിന്‍െറ ആഴ്ചച്ചന്ത പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്ത് സ്ഥലം നല്‍കാമെന്ന് പഞ്ചായത്ത് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അനുമതി ലഭിച്ചയുടന്‍ സംഭരണം ചിക്കണമ്പാറയിലെ ആഴ്ചച്ചന്ത കെട്ടിടത്തിലേക്ക് മാറ്റുമെന്ന് കൃഷി ഓഫിസര്‍ ദിലീപ്കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.