അട്ടപ്പാടിയില്‍ വിതരണം ചെയ്യുന്ന ഭൂമി ആദിവാസി കുടുംബങ്ങളെ കാണിച്ചു

അഗളി: ആദിവാസികള്‍ക്കായി നല്‍കാന്‍ കണ്ടത്തെിയ ഭൂമിയില്‍ കുടുംബങ്ങളെ നേരിട്ടത്തെിച്ച് സ്ഥലത്തിന്‍െറ അവസ്ഥ സബ്കലക്ടര്‍ പി. നൂഹ് ബോധിപ്പിച്ചു. ചീരക്കടവിലാണ് തങ്ങളുടെ ഭൂമി കാണാനായി 80ഓളം കുടുംബാംഗങ്ങള്‍ ഞായറാഴ്ച എത്തിയത്. തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ഭൂമിയിലെ സൗകര്യങ്ങള്‍ സബ് കലക്ടര്‍ ഇവര്‍ക്ക് ബോധ്യപ്പെടുത്തി. 3000 ഏക്കര്‍ ഭൂമിയാണ് അട്ടപ്പാടിയില്‍ ഭൂമി വിതരണത്തിനായി കണ്ടത്തെിയത്. ഫെബ്രുവരി26ന് പട്ടികവര്‍ഗ മന്ത്രി പി.കെ. ജയലക്ഷ്മി പട്ടയവിതരണം നടത്തും. സുസ്ഥിര വികസനത്തോടെയുള്ള മാതൃകാഗ്രാമം നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് സബ്കലക്ടര്‍ പറഞ്ഞു. വിതരണം ചെയ്യുന്ന ഭൂമിയില്‍ രണ്ടായിരത്തോളം വീടുകള്‍ പണിയും. ഇടനിലക്കാരെ ഒഴിവാക്കി സ്വന്തം വീടിന്‍െറ പ്ളാന്‍ മുതല്‍ അവിടുത്തെ കൃഷി വരെ ആദിവാസികള്‍ തീരുമാനിക്കുന്ന വിധമാണ് പദ്ധതി തയാറാക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല ഭൂമിശാസ്ത്ര വിഭാഗം തലവന്‍ ഡോ. പി.കെ. വിജയന്‍, ചിറ്റൂര്‍ ഗവ. കോളജിലെ അസി. പ്രഫസര്‍മാരായ റിച്ചാര്‍ഡ് സ്കറിയ, പി. പങ്കജാക്ഷന്‍, എസ്.കെ. ഷെഹീര്‍ഷാ, ഗവേഷകനായ ആര്‍. അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.