അഗളി: ശിരുവാണിപ്പുഴയില്‍ നീരൊഴുക്ക് കുറയുന്നത് അഗളി പ്രദേശത്ത് കുടിവെള്ളക്ഷാമത്തിന്‍െറ സാധ്യത വര്‍ധിപ്പിക്കുന്നു. അഹാഡ്സ് പദ്ധതിയുടെ ഭാഗമായി എട്ടുകോടി ചിലവില്‍ ശിരുവാണിപ്പുഴയുടെ ഉത്ഭവസ്ഥാനത്തോട് ചേര്‍ന്നുള്ള ചിറ്റൂര്‍ തുമ്പപ്പാറയില്‍ നിന്നാണ് ഗ്രാവിറ്റി അടിസ്ഥാനത്തില്‍ താഴ്വാരത്തുള്ള അഗളിയിലെ ഭീമന്‍ ടാങ്കിലേക്ക് കുടിവെള്ളമത്തെിക്കുന്നത്. തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എഴുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും വെള്ളം ശുദ്ധീകരിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് അഗളി, ഭൂതിവഴി, നക്കുപ്പതി, നെല്ലിപ്പതിപിരിവ്, കൊട്ടമേട് എന്നിവിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. വേനല്‍ കനത്തതോടെ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുന്നത് പൊതുജനങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. അഗളി ഗ്രാമപഞ്ചായത്തിലും അട്ടപ്പാടിയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജലനിധിയുടെ പദ്ധതികള്‍ പലയിടങ്ങളിലും ഉണ്ടെങ്കിലും ഇവയില്‍ പലതും പരാജയമാണ്. മൂന്ന് പഞ്ചായത്തുകള്‍ക്ക് കാവുണ്ടിക്കല്‍ കേന്ദ്രമാക്കി 40 കോടി മുതല്‍ മുടക്കി ആരംഭിക്കാനിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി നടക്കുന്നുണ്ട്. ഇതിനായി ഭൂമി വില പുനര്‍നിര്‍ണയം നടത്താനുള്ള ഫയല്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഒരേക്കര്‍ ഭൂമിയാണ് കുടിവെള്ള പദ്ധതിക്കായി കാവുണ്ടിക്കല്ലില്‍ കണ്ടത്തെിയത്. ഇതിന് ആറു ലക്ഷം രൂപയാണ് ആദ്യം വില നിര്‍ണയിച്ചിരുന്നത്. പിന്നീട് സ്ഥലമുടമ വില കൂട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് വില പുനര്‍നിര്‍ണയം നടത്താന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. തുമ്പപ്പാറ കുടിവെള്ള പദ്ധതി വരുന്നതിന് മുമ്പ് അഗളി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായുണ്ടായിരുന്ന ഗ്രാമപഞ്ചായത്തിന്‍െറ പമ്പ് ഹൗസിലൂടെയാണ് കുടിവെള്ള വിതരണം നടത്തിയിരുന്നത്. ഗൂളിക്കടവില്‍നിന്നുള്ള മലിന ജലം തോട്ടിലൂടെ ഒഴുകി ശിരുവാണിപ്പുഴയില്‍ കലരുന്നതിനാല്‍ ഈ പദ്ധതി എന്നന്നേക്കുമായി അവസാനിപ്പിച്ചിരുന്നു. ഇത് പുനരുജ്ജീവിപ്പിക്കാന്‍ വീണ്ടും കരാറുകാര്‍ ശ്രമം നടത്തുന്നുണ്ട്. തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ മരം മുറി നടന്നിരുന്നു. വനനശീകരണമാണ് തുമ്പപ്പാറയിലെ നീരൊഴുക്കില്‍ കുറവ് വരാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.