കൊല്ലങ്കോട്: പൊള്ളാച്ചി പാതയില്‍ റിസര്‍വേഷന്‍ സൗകര്യത്തിനായി യാത്രക്കാര്‍ കാത്തിരിക്കുന്നു. ട്രെയിന്‍ സര്‍വിസുകള്‍ നവംബറില്‍ ആരംഭിച്ചിട്ടും തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസില്‍ റിസര്‍വേഷന്‍ സൗകര്യമില്ലാത്തത് യാത്രക്കാരെ വലക്കുന്നുണ്ട്. ഒരുമാസത്തിനകം റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. പാതയിലെ മിക്ക സ്റ്റേഷനുകളിലും കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുകൊടുത്തിട്ടില്ല. പ്ളാറ്റ്ഫോമുകളുടെ പണി പൂര്‍ണമായും തീര്‍ന്നില്ല. ടിക്കറ്റ് കൗണ്ടറില്‍ യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കാത്തതിനെതിരെ റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ട്രാക്ക് ഒൗദ്യോഗികമായി കമീഷന്‍ ചെയ്തു കഴിഞ്ഞാല്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് യാത്രക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.