വാളയാര്‍: മലബാര്‍ സിമന്‍റ്സിലെ പഴയ തൊഴിലാളികളെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് സര്‍ക്കാറിന്‍െറയും മാനേജ്മെന്‍റിന്‍െറയും നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. താല്‍ക്കാലിക-കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 19 മുതല്‍ സമരം നടത്തുന്നവരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം. സ്ഥാപനത്തിനായി ജീവിച്ചവരെ പിരിച്ചുവിട്ടാല്‍ അവര്‍ എങ്ങിനെ ജീവിക്കുമെന്ന് അധികൃതര്‍ ചിന്തിക്കണം. ലക്ഷങ്ങള്‍ കോഴവാങ്ങി ക്രമവിരുദ്ധ നിയമനങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍. തൊഴിലാളികളെ വഴിയാധാരമാക്കി ആത്മഹത്യയിലേക്ക് നയിക്കരുതെന്ന് വി.എസ്. പറഞ്ഞു. സി.ഐ.ടി.യു ഡിവിഷനല്‍ സെക്രട്ടറി എസ്.ബി. രാജു അധ്യക്ഷനായി. സമര സഹായ സമിതി കണ്‍വീനര്‍ എന്‍. തങ്കച്ചന്‍, ചെയര്‍മാന്‍ എസ്. സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.