കല്ലടിക്കോട്: മൂന്നാം വര്‍ഷത്തിലേക്ക് കാലൂന്നുന്ന കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍െറ പരാധീനതകള്‍ക്ക് ഇനിയും പരിഹാരമായില്ല. കെട്ടിടത്തിന്‍െറ അപര്യാപ്തതകളും തസ്തികകള്‍ നികത്താത്തതുമാണ് പ്രധാന പ്രശ്നം. നിയമപാലകര്‍ക്ക് സ്റ്റേഷനില്‍ വിശ്രമ സൗകര്യമില്ല. അടച്ചുറപ്പുള്ള ലോക്കപ്പില്ലാത്തതും പോരായ്മയാണ്. കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച കാലത്ത് 40 തസ്തികകളാണ് അനുവദിക്കപ്പെട്ടിരുന്നത്. ഇതില്‍ രണ്ട് വീതം എ.എസ്.ഐ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുടെയും രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരുടെയും ഒരു വനിത സി.പി.ഒയുടെയും ഒഴിവ് നികത്തിയിട്ടില്ല. ഡ്യൂട്ടിയിലുള്ള നിയമപാലകര്‍ വിശ്രമിക്കുന്നതിനും ഡ്യൂട്ടി കഴിഞ്ഞ് അന്തിയുറങ്ങുന്നതും വാടക നല്‍കി സ്വകാര്യ കെട്ടിടങ്ങളെയാണ് ആശ്രയിക്കുന്നത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കെട്ടിടങ്ങളിലൊന്ന് കരിമ്പ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നവീകരിച്ചാണ് പൊലീസ് സ്റ്റേഷന് കൈമാറിയത്. സ്റ്റേഷന്‍െറ പോരായ്മകള്‍ പരിഹരിക്കുന്നതോടൊപ്പം തസ്തികകള്‍ നികത്തുകയും ചെയ്യേണ്ടതുണ്ട്. ജലസേചന വകുപ്പിന്‍െറ ക്വാര്‍ട്ടേഴ്സുകള്‍ നവീകരിച്ച് പൊലീസുകാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഒരുക്കിയാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.