മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്ക് നല്‍കാനുള്ളത് 14.67 ഏക്കര്‍ മാത്രം

വടക്കഞ്ചേരി: കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ക്ക് ഭൂമി പതിച്ചുകൊടുക്കാന്‍ കോളനിക്ക് സമീപത്തെ വനംമേഖല അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ കണ്ടത്തെിയത് 14.67 ഏക്കര്‍ സ്ഥലം മാത്രം. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയാണ് ഭൂമി കണ്ടത്തെിയത്. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയുടെ റിപ്പോര്‍ട്ട് ജില്ലാ സര്‍വേ സൂപ്രണ്ട് എസ്. സുനില്‍കുമാറിന് കൈമാറി. തുടര്‍ന്ന്, ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം പട്ടികവര്‍ഗ വകുപ്പിന് കൈാറി. ഈ ഭൂമിയാണ് 22 ആദിവാസി കുടുംബങ്ങള്‍ക്കായി അളന്ന് നല്‍കുന്നത്. ആദിവാസികള്‍ ആവശ്യപ്പെട്ട സ്ഥലം ഇവിടെ ഇല്ലാത്തതിനാല്‍ സമരക്കാര്‍ ഈ നിര്‍ദേശം അംഗീകരിക്കുന്ന കാര്യം സംശയമാണ്. കൃഷി ചെയ്യാന്‍ ഭൂമിയും വീടും വേണമെന്നാവശ്യപ്പെട്ടാണ് ജനുവരി 15ന് മൂര്‍ത്തിക്കുന്ന് കോളനിയിലെ 22ഓളം ആദിവാസി കുടുംബങ്ങള്‍ സമരവുമായി വനഭൂമി കൈയേറി പന്തല്‍ കെട്ടുകയും തുടര്‍ന്ന് മരം മുറിച്ച് കാട് വെട്ടിത്തെളിച്ച് കുടില്‍ കെട്ടുകയും ചെയ്തത്. സമരം 28 ദിവസം പിന്നിട്ടിട്ടും ശക്തമായി തുടരുകയാണ്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തുന്ന ആദിവാസികളെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.