പാലക്കാട്: ബ്രോഡ്ഗേജാക്കി ഉയര്‍ത്തിയ പൊള്ളാച്ചി പാതയുടെ ഒൗദ്യോഗിക ഉദ്ഘാടനത്തോടൊപ്പം പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച ലിഫ്റ്റ്, എസ്കലേറ്റര്‍ (ചലിക്കുന്ന ഗോവണി) എന്നിവ വെള്ളിയാഴ്ച യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ആസ്ഥാനത്തുനിന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വെള്ളിയാഴ്ച വൈകീട്ട് നാലിന് ഇവയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. രണ്ടുലിഫ്റ്റും ഒരു എസ്കലേറ്ററുമാണ് സജ്ജമാക്കിയത്. സ്റ്റേഷനിലെ രണ്ടും മൂന്നും പ്ളാറ്റ്ഫോമുകളിലാണ് ലിഫ്റ്റുള്ളത്. 70 ലക്ഷം രൂപ ചെലവഴിച്ചാണ് ലിഫ്റ്റുകള്‍ സ്ഥാപിച്ചത്. ലിഫ്റ്റും എസ്കലേറ്ററും ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.