ഒറ്റപ്പാലം: ഫണ്ട് വിനിയോഗത്തില്‍ 100 ശതമാനമെന്ന സ്ഥിതിയില്‍നിന്ന് ഒറ്റപ്പാലം നഗരസഭ പിറകോട്ടടിക്കുന്നു. ഏറെ പിറകിലായ അഞ്ച് നഗരസഭകളുടെ സെക്രട്ടറിമാരെ പങ്കെടുപ്പിച്ചു തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തില്‍ ഒറ്റപ്പാലവും ഉള്‍പ്പെടും. 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ജില്ല ആസൂത്രണ കമീഷന്‍െറ ഭൂരിഭാഗവും പൂര്‍ത്തിയാകാത്ത പദ്ധതികളാണ്. തടസ്സപ്പെട്ടു കിടക്കുന്ന പദ്ധതികളില്‍ നഗരസഭയുടെ അടിസ്ഥാന വികസന പ്രവൃത്തികളുമുണ്ട്. ജീവനക്കാരുടെ കുറവും തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമാണ് ഒറ്റപ്പാലം നഗരസഭയുടെ വികസനത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് നല്‍കിയ വിശദീകരണമെന്ന് ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കേവലം ഒന്നരമാസം ബാക്കി നില്‍ക്കെ ലക്ഷ്യം കൈവരിക്കുന്നത് കണ്ടെറിയണം. അതേസമയം, ടെന്‍ഡര്‍ നടപടികള്‍ 18ന് പൂര്‍ത്തിയാക്കുമെന്നതാണ് നഗരസഭയുടെ നിലപാട്. വാര്‍ഡുസഭകള്‍ 15നകം പൂര്‍ത്തിയാക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.