തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു: താല്‍ക്കാലിക നിയമനം നടത്താനാകാതെ ആര്‍.എം.എസ് അധികൃതര്‍

ഷൊര്‍ണൂര്‍: ആര്‍.എം.എസ് ഓഫിസുകളില്‍ തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുമ്പോഴും താല്‍ക്കാലിക നിയമനം നടത്താനാകാതെ അധികൃതര്‍ വട്ടം കറങ്ങുന്നു. വിവിധ ആര്‍.എം.എസ് ഓഫിസുകളില്‍ നിലവില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ ബന്ധപ്പെട്ട എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി ഒൗദ്യോഗികമായി നിയമിക്കാത്തതാണ് ഇപ്പോള്‍ പ്രശ്നമെന്നറിയുന്നു. പാലക്കാട് റെയില്‍വേ ഡിവിഷനിലെ ആര്‍.എം.എസ് ഓഫിസുകളായ പാലക്കാട് (16), ഒറ്റപ്പാലം (രണ്ട്), ഷൊര്‍ണൂര്‍ (13), തിരൂര്‍ (11), കോഴിക്കോട് (18), കണ്ണൂര്‍ (12), കാസര്‍കോട് (നാല്) എന്നിവിടങ്ങളിലായി 76 ഗ്രാമീണ്‍ ഡാക് സേവക് മെയില്‍മാന്മാരുടെ ഒഴിവുണ്ട്. 3635-65-5585 അടിസ്ഥാന ശമ്പളത്തില്‍ ഈ ഒഴിവുകളില്‍ നിയമനം നടത്താന്‍ അപേക്ഷ ക്ഷണിച്ചതില്‍ ആയിരക്കണക്കിന് അപേക്ഷകളാണ് ബന്ധപ്പെട്ട ഓഫിസുകളില്‍ ലഭിച്ചത്. ഓരോ ആര്‍.എം.എസ് ഓഫിസുകളിലും അസി. സൂപ്രണ്ടിന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിയമനം നടത്തേണ്ടത്. 2015 ഡിസംബര്‍ 25ന് മുമ്പ് നിയമനം നടത്തുമെന്ന് കാണിച്ചാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷകര്‍ക്കാകട്ടെ ഇതിനായി 150 മുതല്‍ 200 രൂപവരെ ചെലവുമായി. നിയമനകാര്യത്തെക്കുറിച്ച് അന്വേഷിച്ചത്തെുന്നവരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കിയയക്കുകയാണ്. ഷൊര്‍ണൂര്‍ ആര്‍.എം.എസ് ഓഫിസില്‍ ഇരുപതോളം പേര്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍, ഈ നിയമനങ്ങള്‍ നിയമപരമായി ചെയ്തതല്ലാത്തതാണ് ഇപ്പോള്‍ പ്രശ്നമായത്. ഇവര്‍ക്ക് 15,000 മുതല്‍ 18,000 രൂപ വരെ ശമ്പളയിനത്തില്‍ നല്‍കേണ്ടിവരുന്നു. എന്നാല്‍, എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിന്നുള്ള ലിസ്റ്റ് വഴി നിയമനം നടത്തിയാല്‍ ഒരാള്‍ക്ക് 10,000 രൂപക്കുള്ളില്‍ നല്‍കിയാല്‍ മതിയാകും. കാലക്രമേണ ഈ നിയമനങ്ങള്‍ സ്ഥിരപ്പെടുകയും ചെയ്യും. ആര്‍.എം.എസ് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനുമാകും. അധികൃതരുടെ ഒത്തുകളി മൂലം ലക്ഷക്കണക്കിന് രൂപയാണ് വകുപ്പിന് നഷ്ടമാകുന്നത്. തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. 1993ന് ശേഷം നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ നിയമപരമല്ലാത്തതിനാല്‍ സ്ഥിരം നിയമനത്തിന് അര്‍ഹമല്ളെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. എങ്കിലും നിലവിലെ തൊഴിലാളികള്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിനെ സമീപിച്ച് താല്‍ക്കാലിക സ്റ്റേ നേടിയതായി അറിയുന്നു. ഇരുന്നൂറോളം രൂപ ചെലവഴിച്ച് അപേക്ഷിച്ചതും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള പട്ടിക പ്രകാരം അര്‍ഹരുമായ അപേക്ഷകരെ അധികൃതര്‍ വഞ്ചിക്കുകയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.