കടപ്പാറ ആദിവാസി കോളനിയില്‍ സര്‍വേ തുടങ്ങി

വടക്കഞ്ചേരി: കടപ്പാറ ആദിവാസി കോളനിയില്‍ 27 ദിവസമായി സമരം നടത്തുന്ന ആദിവാസികള്‍ക്ക് പ്രതീക്ഷയുമായി റവന്യൂ-വനം വകുപ്പ് സംയുക്ത താലൂക്ക് സര്‍വേക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കടപ്പാറ മൂര്‍ത്തിക്കുന്ന് പാറയില്‍ താമസിച്ചുവരുന്ന 24 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭൂമി കണ്ടത്തെുന്നതിനാണ് സര്‍വേ തുടങ്ങിയത്. ജില്ലാ സര്‍വേ സൂപ്രണ്ടിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് ആലത്തൂര്‍ തഹസില്‍ദാര്‍ സി. അജിത്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘവും-ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചറും അടങ്ങുന്ന സംഘം തിങ്കളാഴ്ച മൂര്‍ത്തിക്കുന്ന് വനത്തിലെ അതിരുകള്‍ പരിശോധിച്ച് രേഖപ്പെടുത്തി. കുട്ടികളും പ്രായമായവരും അടക്കം എഴുപത്തഞ്ചോളം പേരാണ് കടപ്പാറ മൂര്‍ത്തിക്കുന്ന് വനത്തില്‍ സമരം നടത്തുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് പട്ടയം നല്‍കുന്നതിനാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്. ആലത്തൂര്‍ താലൂക്ക് ഹെഡ് സര്‍വേയര്‍ ആര്‍. ശശികുമാര്‍, ആസാദ്, ഷമിദാസ്, പ്രീജി ജയന്‍ എന്നിവരും വനപാലകര്‍ക്കൊപ്പം മൂര്‍ത്തിക്കുന്ന് വനത്തിലെ അതിരുകളുടെ അക്ഷാംശ-രേഖാംശങ്ങള്‍ രേഖപ്പെടുത്തി മടങ്ങി. ചൊവ്വാഴ്ച ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വനഭൂമി സര്‍വേക്ക് തുടക്കമാകും. മൂന്നു ദിവസം കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് താലൂക്ക് ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.