തൊഴുത്തിന് തീപിടിച്ച് ആടുകള്‍ ചത്തു; സഹായവുമായി മൃഗഡോക്ടര്‍മാര്‍

മങ്കര: വീടിനോട് ചേര്‍ന്ന തൊഴുത്തിന് തീപിടിച്ച് ആടുകള്‍ ചത്ത് ഉപജീവനമാര്‍ഗം വഴിമുട്ടിയ കുടുംബത്തിന് മൃഗസംരക്ഷണ വകുപ്പിലെ സുമനസ്സുകളായ ഡോക്ടര്‍മാര്‍ സഹായവുമായി എത്തി. മങ്കര റെയില്‍വേ സ്റ്റേഷന്‍ റോഡ് തലേപ്പുള്ളി പറമ്പ് സുന്ദരന്‍െറ കുടുംബത്തിന് മൃഗഡോക്ടര്‍മാരുടെ കൂട്ടായ്മയില്‍ കാല്‍ലക്ഷം രൂപ സമാഹരിച്ച് വളര്‍ത്തുമൃഗങ്ങള്‍ക്ക് കഴിയാനുള്ള കമ്പിക്കൂട് നിര്‍മിച്ചുനല്‍കിയത്. മങ്കര വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടര്‍ ജയന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കുടുംബത്തിന്‍െറ ഉപജീവനമാര്‍ഗത്തിനായി ഇത്തരമൊരു നടപടിയെടുത്തത്. ഒരുമാസം മുമ്പാണ് വീടിനോട് ചേര്‍ന്ന തൊഴുത്തിന് തീപിടിച്ച സുന്ദരന്‍റ ഏഴ് വളര്‍ത്തുമൃഗങ്ങള്‍ ചത്തത്. ഇതോടെ ഈ കുടുംബത്തിന്‍െറ ഉപജീവനമാര്‍ഗവും തടസ്സപ്പെട്ടു. നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് പകരം പുതിയ വളര്‍ത്തുമൃഗങ്ങളെ വാങ്ങിച്ച് നല്‍കുമെന്നും ഡോ. ജയന്‍ പറഞ്ഞു. എന്നാല്‍, ഇവരുടെ കന്നുകാലികള്‍ക്ക് ആവശ്യമായ തൊഴുത്ത് ഗ്രാമപഞ്ചായത്ത് നിര്‍മിച്ചുനല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജിന്‍സിയും അറിയിച്ചു. ആടുകളുടെ ഷെഡ് സമര്‍പ്പണം മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വേണുഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം കെ.കെ. ധന്‍ അധ്യക്ഷത വഹിച്ചു. ജയേഷ് കുമാര്‍, കുമാരന്‍, പ്രേമ, സുന്ദരന്‍, ബാലന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.