എടവണ്ണ: ഏറനാട് മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 63 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി പി.കെ. ബഷീര്‍ എം.എല്‍.എ അറിയിച്ചു. അരീക്കോട് പഞ്ചായത്തിലെ പുത്തലം കോലോത്ത് കുളിക്കടവ് റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഏഴു ലക്ഷം, പുളിക്കല്‍ ജി.എം.യു.പി സ്കൂളില്‍ ഹൈടെക് ക്ളാസ് റൂം നിര്‍മിക്കാന്‍ 4.90 ലക്ഷവും കാരിപറമ്പ് അങ്ങാടിയില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ രണ്ടു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്കൂള്‍ വിഭാഗത്തിന് എട്ട് കമ്പ്യൂട്ടര്‍ വാങ്ങാന്‍ രണ്ടു ലക്ഷം രൂപയും പത്തനാപുരം ജി.എല്‍.പി സ്കൂളില്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ 5.50 ലക്ഷം രൂപയും പൂളക്കച്ചാല്‍ അംഗന്‍വാടി റോഡിന് 4.75 ലക്ഷം രൂപയും അനുവദിച്ചു. വിവിധ സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ വാങ്ങാനും തുക അനുവദിച്ചിട്ടുണ്ട്. ആലുംകണ്ടി കുനിയില്‍ ജി.എം.എല്‍.പി സ്കൂള്‍ -75,000, കുനിയില്‍ സൗത് ജി.എല്‍.പി സ്കൂള്‍ -75,000, കീഴുപറമ്പ് സൗത് (ഓത്തുപള്ളിപ്പുറായി) ജി.എല്‍.പി സ്കൂള്‍ -50,000 രൂപയുമാണ് അനുവദിച്ചത്. എടവണ്ണ ഗ്രാമപഞ്ചായത്തിലെ മുക്കാലി തൃക്കേപറമ്പ് കോളനി, മൈലോംകുന്ന് താന്നിക്കുന്ന് പാതകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ നാലു ലക്ഷം രൂപ വീതവും കല്ലിടുമ്പ് വോയ്സ് ലൈബ്രറിക്ക് 50,000 രൂപയും അനുവദിച്ചിട്ടുണ്ട്. കാവനൂര്‍ പഞ്ചായത്തിലെ വടക്കുംമല അങ്ങാടിയില്‍ രണ്ടു ലക്ഷം രൂപ ചെലവില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ ആലിന്‍ചുവട് കുഴില്‍പറമ്പ് ജി.എം.യു.പി സ്കൂള്‍ നവീകരിക്കാന്‍ 6.50 ലക്ഷം രൂപയും തോട്ടിങ്ങല്‍ ഒരിച്ചോല പള്ളിയാളി നെല്ലിക്കുന്ന് റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ നാലു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ, ചാലിയാര്‍ പി.എച്ച്.സിയിലേക്ക് വാട്ടര്‍ പ്യൂരിഫൈഡ് സ്ഥാപിക്കാന്‍ 50,000 രൂപയും അകമ്പാടം ആശുപത്രി പൂക്കോടന്‍ മുഹമ്മദ് റോഡ്, എട്ടാം ബ്ളോക്ക് മേലമങ്ങാട് റോഡ് എന്നിവ 4.75 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കും. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി എ.എല്‍.പി സ്കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ അനുവദിച്ചു. തെഞ്ചീരിമംഗളം ഫുട്പാത്ത് മൂന്ന് ലക്ഷം രൂപയും ചെലവിട്ട് നവീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.