എടവണ്ണ: നെച്ചിതോട് തണ്ണീര്‍ത്തടത്തിലെ പ്രധാന ജലസംഭരണിയായ വലിയതോട് സംരക്ഷിക്കാന്‍ എടവണ്ണ പരിസ്ഥിതി സംരക്ഷണസമിതി ആരംഭിച്ച യാത്ര എടവണ്ണ എള്ളുമ്പാറ പനച്ചിക്കടവില്‍ പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തോടിന്‍െറ കൈയേറ്റം കണ്ടത്തെുക, മാലിന്യനിക്ഷേപത്തിന്‍െറ അളവ് കണ്ടത്തെി അധികാരികള്‍ക്ക് സമര്‍പ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബഹുജനകൂട്ടായ്മയില്‍ യാത്ര സംഘടിപ്പിക്കുന്നത്. തോടിന്‍െറ ഇരുകരയിലും വ്യാപകമായ കൈയേറ്റം നടന്നതായും ദീര്‍ഘ വിളകളായ റബ്ബര്‍, കവുങ്ങ് എന്നിവ കൈയേറ്റ പ്രദേശങ്ങളില്‍ വെച്ചുപിടിപ്പിച്ചതായും കണ്ടത്തെി. ഈ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത്, റവന്യൂ, കലക്ടര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉദ്ഘാടനത്തില്‍ എം.എല്‍.എ പറഞ്ഞു. സീതിഹാജി ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് യൂനിറ്റ്, സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികള്‍, ക്ളബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുത്തു. തോടിന്‍െറ ഉത്ഭവം കണ്ടത്തെുന്നതോടെ യാത്ര അവസാനിക്കും. അറുമുഖന്‍ എടവണ്ണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വി.പി. അലി അക്ബര്‍, കരീം മുണ്ടേങ്ങര, പി. ഫിറോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സി. സലാം, എ.ടി. ജലീല്‍, നിലമ്പൂര്‍ പ്രകൃതി പഠന കേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.