നിലമ്പൂര്‍: ഭിന്നശേഷിക്കാരുടെ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാനത്ത് മൂന്നിടത്ത് മേഖല കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. നിലമ്പൂര്‍ നഗരസഭ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുകൊച്ചി, മലബാര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. സാമൂഹിക നീതിവകുപ്പ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 80,000ത്തോളം ഭിന്നശേഷിക്കാരുണ്ട്. കുടുംബശ്രീ-അയല്‍ക്കൂട്ടം സഹായത്തോടെ സംസ്ഥാനതലത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ബ്ളോക്ക് അടിസ്ഥാനത്തില്‍ ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നടപ്പാക്കുന്ന നൂതന പദ്ധതികള്‍ക്ക് ഫണ്ട് തടസ്സമില്ലാതെ അനുവദിക്കും. ഭിന്നശേഷിക്കാര്‍ക്ക് പാക്കേജുകളും പദ്ധതികളും നടപ്പാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ചതാണെങ്കില്‍ പോലും 1500 ചതുരശ്രയടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കാന്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ച് കെട്ടിടമുണ്ടാക്കുന്നവര്‍ക്കെതിരെ വന്‍പിഴ ഈടാക്കും. ഇതില്‍ പകുതി ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാക്കി സര്‍ക്കാറിലേക്കുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, സ്ഥിരം സമിതി അധ്യക്ഷരായ എ. ഗോപിനാഥ്, പലോളി മെഹബൂബ്, ശ്രീജ ചന്ദ്രന്‍, മുംതാസ് ബാബു, ഷേര്‍ളി മോള്‍, കൗണ്‍സിലര്‍മാരായ പി.എം. ബഷീര്‍, എന്‍. വേലുക്കുട്ടി, മേളൂര്‍ മഠത്തില്‍ ഗിരീഷ്, സമീറ അസീസ്, മുസ്തഫ കളത്തുംപടിക്കല്‍, അരുമ ജയകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ അനിത എബ്രഹാം, പ്രധാനാധ്യാപകന്‍ കൃഷ്ണദാസ്, പി.ടി.എ പ്രസിഡന്‍റ് ഹബീബ്, ടി. തോമസ്, ഷഹനാസ് ബീഗം തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സ്കൂളുകളില്‍ പഠിക്കുന്ന 105 കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കെ.എം. ബഷീര്‍, അഡ്വ. ജ്ഞാനദാസ് എന്നിവര്‍ ക്ളാസെടുത്തു. ചെറുകോട് കെ.എം.എം.എ യു.പി സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മിച്ച ‘വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങള്‍’ ഡോക്യുമെന്‍ററി പ്രകാശനവും നടന്നു. മെഡിക്കല്‍ ക്യാമ്പില്‍ ആയുര്‍വേദം, അലോപ്പതി, ഹോമിയോ പരിശോധനകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.