കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ ജനക്ഷേമ മുന്നണിയില്‍ എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ അനഭിമതനാവുന്നു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ അദ്ദേഹം പിന്തുണക്കുന്നതാണ് കാരണം. സി.പി.ഐ, സി.പി.എം, വിടുതലൈ ശിറുതൈകള്‍, എം.ഡി.എം.കെ കക്ഷികളാണ് മുന്നണിയിലുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം വിവിധ വിഷയങ്ങളില്‍ വൈക്കോ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചത് മറ്റ് കക്ഷികളില്‍ അസ്വസ്ഥത പടര്‍ത്തിയിരുന്നു. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഇടതുകക്ഷികളും വിടുതലൈ ശിറുതൈകള്‍ കക്ഷിയും കേന്ദ്രസര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ചപ്പോള്‍ വൈക്കോ തീരുമാനത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട വൈക്കോ സാമ്പത്തിക പരിഷ്കാര നടപടികള്‍ക്ക് പിന്തുണ അറിയിച്ചത് മുന്നണിയിലെ മറ്റ് കക്ഷികളെ ചൊടിപ്പിച്ചിരിക്കയാണ്. ജയലളിത ആശുപത്രിയില്‍ കഴിയുമ്പോഴും മരണത്തിനുശേഷവും ബി.ജെ.പി-അണ്ണാ ഡി.എം.കെ അനുകൂല നിലപാടുമായാണ് വൈക്കോ മുന്നോട്ടുപോയത്. അടുത്തിടെ കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനത്തെിയ വൈക്കോക്കെതിരെ ഡി.എം.കെ പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരിച്ചുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.