പാലക്കാട്: ഡി.സി.സിയുടെ അമരത്ത് യുവനേതാവ് എത്തിയത് പ്രതിഫലിച്ച് കെ. കരുണാകരന്‍ അനുസ്മരണസമ്മേളനം. നേതാക്കളും പ്രവര്‍ത്തകരും ഗ്രൂപ് മറന്ന് അനുസ്മരണ സമ്മേളന വേദിയായ ടൗണ്‍ഹാളിലേക്ക് എത്തി. ഗ്രൂപ്പിന്‍െറ പേരില്‍ പരസ്പരം ബഹിഷ്കരിച്ചവരും പരസ്യമായി രംഗത്തുവന്നവരും ഒന്നിച്ച് ടൗണ്‍ഹാളിലത്തെിയതോടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ന്നു. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ പ്രവര്‍ത്തകര്‍ ടൗണ്‍ഹാളിലേക്ക് എത്തി തുടങ്ങിയിരുന്നു. പുതിയ ഡി.സി.സി പ്രസിഡന്‍റ് വന്ന ശേഷം നടക്കുന്ന ആദ്യ പൊതുചടങ്ങെന്ന നിലയില്‍ അനുസ്മരണസമ്മേളനം കുറ്റമറ്റതാക്കാന്‍ നേതൃത്വവും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നല്ളൊരുപങ്കും വേദിയില്‍ അണിനിരന്നു. കൂട്ടത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റും എം.എല്‍.എയുമായ എ.വി. ഗോപിനാഥ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമായി. ഗ്രൂപ്പ് വൈര്യത്തിന്‍െറ പേരിലല്ല അദ്ദേഹം പങ്കെടുക്കാഞ്ഞതെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പുതിയ ഡി.സി.സി പ്രസിഡന്‍റായി വി.കെ. ശ്രീകണ്ഠന്‍ സ്ഥാനമേറ്റശേഷം നടന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലും എ.വി. ഗോപിനാഥ് പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണം മൂലമാണ് അന്ന് പങ്കെടുക്കാത്തതെന്ന് ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ച പത്തിരിപ്പാലയില്‍ ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച കരുണാകരന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തത് എ.വി. ഗോപിനാഥാണ്. ഇത്തവണ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ച പേരുകളില്‍ ഒന്ന് ഗോപിനാഥിന്‍േറതായിരുന്നു. മുന്‍ എം.എല്‍.എ കെ. അച്യുതന്‍, മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവ് പി.ജെ. പൗലോസ് എന്നിവരേയും സമ്മേളനത്തില്‍ കണ്ടില്ല. ടൗണ്‍ഹാള്‍ നിറഞ്ഞ പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. എല്ലാ വെല്ലുവിളികളേയും നേരിടാന്‍ ശേഷിയുള്ള വ്യക്തിയാണ് വി.കെ. ശ്രീകണ്ഠന്‍ എന്നും പൊതുജനത്തിന്‍േറയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും വികാരം മനസ്സിലാക്കി മുന്നോട്ട് പോവാന്‍ ശ്രീകണ്ഠന് കഴിയുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി വി.എസ്. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, വി.സി. കബീര്‍, വി.ടി. ബല്‍റാം, സി.പി. മുഹമ്മദ്, കെ.എ. ചന്ദ്രന്‍, സി. ചന്ദ്രന്‍, എ. രാമസ്വാമി, സെയ്തലവി, ശാന്താജയറാം, കെ.എസ്.ബി.എ. തങ്ങള്‍, പി.വി. രാജേഷ്, എ. സുമേഷ്, കെ. ഗോപിനാഥ്, കുമാരി, തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.