ക്ഷീരകര്‍ഷക സംഗമം 29 മുതല്‍

പാലക്കാട്: ജില്ല ക്ഷീരവികസന വകുപ്പും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളും ചേര്‍ന്ന് കോണിക്കഴി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍െറ സഹായത്തോടെ നടത്തുന്ന ക്ഷീരകര്‍ഷക സംഗമം ഡിസംബര്‍ 29, 30 തീയതികളില്‍ കോണിക്കഴി കരിമ്പാലയില്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ക്ഷീരകര്‍ഷക സംഗമം ഡിസംബര്‍ 30ന് രാവിലെ 10.30ന് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. സംഗമത്തിന്‍െറ ‘ഭാഗമായി കന്നുകാലി പ്രദര്‍ശനം, ഡയറി എക്സിബിഷന്‍, ക്ഷീരശാസ്ത്ര പ്രശ്നോത്തരി, ക്ഷീരവികസന സെമിനാര്‍, കര്‍ഷകര്‍ക്കായുള്ള മുഖാമുഖം, ക്ഷീരകര്‍ഷക ക്ഷേമനിധി അവാര്‍ഡ് ദാനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, മികച്ച ക്ഷീര സംഘത്തിനുള്ള സമ്മാനദാനം, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ നടക്കും. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക, ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന സംഗമത്തിന്‍െറ മുന്നോടിയായി കര്‍ഷകര്‍ക്കായി പാല്‍ ഗുണമേന്മ ബോധവത്കരണം, വ്യക്തിത്വ വികസന ക്ളാസ്, ‘ഭക്ഷ്യസുരക്ഷ ക്ളാസ്, ചിത്രരചന-ക്വിസ് മത്സരങ്ങള്‍ എന്നീ പരിപാടികള്‍ ക്ഷീരവികസന വകുപ്പ് നടത്തി. ഡിസംബര്‍ 29ന് രാവിലെ എട്ടിന് നടക്കുന്ന കന്നുകാലി പ്രദര്‍ശനം കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് നടക്കുന്ന ഡെയറി എക്സിബിഷന്‍ ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. രാമചന്ദ്രന്‍ മാസ്റ്ററും പത്തിന് ക്ഷീര വികസന സെമിനാറും കര്‍ഷക മുഖാമുഖവും ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരനും ഉദ്ഘാടനം ചെയ്യും. പി. ഉണ്ണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.