പാലക്കാട്: കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി വിത്ത്, നടീല്‍ വസ്തുക്കളുടെ വില്‍പനക്ക് കൃഷി വകുപ്പ് ലൈസന്‍സ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിത്ത് കമ്പനികളും ഡീലര്‍മാരും 2017 മാര്‍ച്ച് 31നകം ലൈസന്‍സ് നേടണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. ലൈന്‍സന്‍സ് ഇല്ലാതെ വിത്തും മറ്റും വിറ്റാല്‍ നടപടിയുണ്ടാവും. കടകളാണെങ്കില്‍ മറ്റൊരു നോട്ടീസ് ഇല്ലാതെ അടപ്പിക്കുമെന്നും വിത്ത് കണ്ട് കെട്ടുമെന്നും വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്‍െറ സ്വീഡ് ആക്ട് 1966, സ്വീഡ് റൂള്‍സ് 1968 പ്രകാരം വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവ വില്‍പന നടത്താന്‍ അതത് ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ അനുമതി ആവശ്യമുണ്ടെന്ന് കൃഷി ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. വിത്ത് നിയമങ്ങള്‍ പാലിക്കപ്പെടുന്നത് നിരീക്ഷിക്കാനും അവ നടപ്പാക്കാനുമായി ബ്ളോക്കുതല കൃഷി അസി. ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം നിലവിലുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്ക്വാഡ് രൂപവത്കരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.