ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് ആസ്തി, ബാധ്യത റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; സംസ്ഥാനതല കമ്മിറ്റി ഈ ആഴ്ച

പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന്‍െറ കഞ്ചിക്കോട് യൂനിറ്റ് സംസ്ഥാന സര്‍ക്കാറിന് കൈമാറുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം ഈ ആഴ്ച നടക്കും. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ കമ്മിറ്റിയാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. കൈമാറ്റ നടപടിക്ക് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റിയാണിത്. കമ്മിറ്റി അംഗങ്ങളായ റിയാബ് വൈസ് ചെയര്‍മാന്‍ ഡോ. എം.പി. സുകുമാരന്‍ നായര്‍, സെക്രട്ടറി പത്മകുമാര്‍ എന്നിവര്‍ ആഗസ്റ്റ് 17ന് കമ്പനി സന്ദര്‍ശിച്ചിരുന്നു. കൈമാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മേനോന്‍ ആന്‍ഡ് പൈ കമ്പനിയേയും ആസ്തി ബാധ്യതാ വിവരങ്ങള്‍ പരിശോധിക്കാന്‍ കൊച്ചിയിലെ വര്‍മ ആന്‍ഡ് വര്‍മ കമ്പനിയേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് മുന്നിലത്തെിയിട്ടുണ്ട്. കമ്മിറ്റിയുടെ അന്തിമയോഗമാണ് ഈ ആഴ്ച നടക്കുക. തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കും. 1997ല്‍ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്‍െറ കുടിശ്ശികയും 2007ലെ ശമ്പളപരിഷ്കരണ ആനുകൂല്യങ്ങളുമടക്കം 40 കോടി രൂപയോളം ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്. ഈ ബാധ്യത കേന്ദ്രം വഹിക്കാന്‍ തയാറായാല്‍ കൈമാറ്റം ഉടന്‍ നടക്കും. ഇന്‍സ്ട്രുമെന്‍േറഷന്‍ കൈമാറ്റത്തിന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ഒരു ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ലഭിക്കുന്ന മുറക്ക് കേന്ദ്ര, സംസ്ഥാന കമ്മിറ്റികള്‍ യോഗം ചേരും. ഇതിലെ ധാരണ പ്രകാരമായിരിക്കും തുടര്‍ നടപടി. രണ്ടു മാസത്തിനകം നടപടി പൂര്‍ത്തിയാക്കാവുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.