ജനത്തെ ഭീതിയിലാഴ്ത്തി ആനമൂളിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയിലെ ജനവാസ മേഖലയെ കാട്ടാനക്കൂട്ടം ഭീതിയിലാഴ്ത്തുന്നതിന് അറുതിയാവുന്നില്ല. ശനിയാഴ്ച രാത്രിയില്‍ മെഴുകുംപാറയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ജനങ്ങളും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് തുരത്തിയെങ്കിലും പിന്നീട് രാത്രിയോടെ ആനമൂളിയില്‍ ഇറങ്ങുകയായിരുന്നു. പകല്‍ മുഴുവന്‍ ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനകളെ വളരെ പാടുപെട്ടാണ് ഞായറാഴ്ച വൈകീട്ട് നാലോടെ കാടുകയറ്റിയത്. എന്നാല്‍, വൈകീട്ട് ഏഴോടെ ആറംഗ കാട്ടാനക്കൂട്ടം മെഴുകുംപാറയില്‍ ഇറങ്ങി. കാടുകയറി പോവാത്ത കാട്ടാനക്കൂട്ടത്തെ ഇനി എന്തുചെയ്യുമെന്നറിയാതെ കൈമലര്‍ത്തുകയാണ് നാട്ടുകാര്‍. കാട്ടാനകള്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ ഇതിനോടകംതന്നെ നശിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് കുങ്കി ആനകളെ കൊണ്ടുവരണമെന്നാവശ്യവും ശക്തമാണ്. അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം, തിരുവിഴാംകുന്ന്, ആനമൂളി, പാലക്കയം റെയ്ഞ്ച് ഓഫിസുകളിലെ 30 അംഗ സംഘത്തിന്‍െറ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.