പാലക്കാട്: നഗരസഭയിലെ പഴയ ഫയലുകള്‍ കത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത്. രണ്ട് ദിവസങ്ങളിലായി നടത്തിയ ഫയല്‍ ഒതുക്കലിന്‍െറ ഭാഗമായി ആവശ്യമില്ളെന്ന് കണ്ടത്തെിയവ കത്തിച്ച് തുടങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്. കത്തിച്ചതില്‍ ഒരു വര്‍ഷം മുമ്പുള്ള ഫയലുകള്‍ വരെ ഉണ്ടെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ഉപയോഗിക്കാത്ത രസീതികളും ആവശ്യമില്ളെന്ന് പറഞ്ഞ് കത്തിച്ചതിലുണ്ടെന്നും ഇവര്‍ ആരോപിച്ചു. 25 വര്‍ഷം പഴക്കമില്ലാത്ത ഫയലുകള്‍ നശിപ്പിക്കണമെങ്കില്‍ അവ തരംതിരിച്ച് കൗണ്‍സിലിന്‍െറ അംഗീകാരം വാങ്ങണമെന്നും ഫയലുകള്‍ കത്തിച്ചത് ആരെയോ രക്ഷിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍, ആറ് മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളാണ് കത്തിച്ചതെന്ന് ഭരണപക്ഷമായ ബി.ജെ.പി നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി അനാഥമായി കിടന്ന ഫയലുകള്‍ കമ്പ്യൂട്ടറൈസ് ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കണ്ട് ആവശ്യമില്ളെന്ന് തരംതിരിച്ചുള്ള ഫയലുകള്‍ മാത്രമേ കത്തിച്ചിട്ടുള്ളൂ. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് അബദ്ധം പറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും പ്രതിഷേധത്തെ തുടര്‍ന്ന് കത്തിക്കാന്‍ ബാക്കി ഉണ്ടായിരുന്ന ഫയലുകള്‍ തിരിച്ച് നഗരസഭയില്‍ സൂക്ഷിക്കാനായി കൊണ്ടുപോയെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് കെ. ഭവദാസ്, കുന്നത്തൂര്‍മേട് കൗണ്‍സിലര്‍ കെ. മോഹന്‍ബാബു, കുന്നത്തൂര്‍മേട് സൗത് കൗണ്‍സിലര്‍ എം. ശാന്തി, കൈകുത്തിപറമ്പ് കൗണ്‍സിലര്‍ കെ. മണി, മുസ്ലിം ലീഗ് അംഗം കെ. ഹബീബ എന്നിവരുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ സംഘം പ്രതിഷേധിച്ചത്. ഈ വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് ഇടതുപക്ഷ കൗണ്‍സിലര്‍മാരും രംഗത്ത് വന്നിട്ടുണ്ട്. പൊതുസ്ഥലത്ത് പഴയ വസ്തുക്കള്‍ കത്തിച്ചാല്‍ പിഴയീടാക്കാമെന്നിരിക്കെ നഗരസഭ തന്നെ ഇങ്ങനെയൊരു മാതൃക കാണിച്ച് കൊടുത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് നഗരസഭാ സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എ. കുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.