നെല്‍വിത്ത് കര്‍ഷകരെ സീഡ് അതോറിറ്റി അവഗണിക്കുന്നെന്ന്

കുഴല്‍മന്ദം: നെല്‍വിത്തുല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സീഡ് ഡെവലപ്മെന്‍റ് അതോറിറ്റിയില്‍നിന്നും അവഗണനയെന്ന് ആക്ഷേപം. പ്രത്യേക പരിചരണം നല്‍കി ഉല്‍പാദിപ്പിക്കുന്ന നെല്ലിന് മതിയായ വില ലഭിക്കുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് സീഡ് അതോറിറ്റി മേല്‍നോട്ടത്തില്‍ വിത്തുല്‍പാദനം നടക്കുന്നത്. ഇതില്‍ 90 ശതമാനം വിത്തും ഉല്‍പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്. അതോറിറ്റിയുടെ സംഭരണ കേന്ദ്രത്തില്‍ കൊണ്ടുകൊടുത്താല്‍ നെല്‍വിത്ത് കിലോക്ക് 30 രൂപയും, കര്‍ഷകരുടെ അടുത്തത്തെി അതോറിറ്റി സംഭരിക്കുകയാണെങ്കില്‍ 27 രൂപയുമാണ് നല്‍കുന്നത്. വിത്ത് കൊടുത്താലും മാസങ്ങള്‍ കഴിഞ്ഞെ ഇതിന്‍െറ പണം നല്‍കുന്നുള്ളൂ. അതോറിറ്റി കൃഷിഭവനിലൂടെ വിത്ത് വില്‍പന നടത്തുന്നത് കിലോക്ക് 40 രൂപക്കാണ്. പാടത്ത് വിത്ത് സംഭരണത്തിന് മാത്രമായി വിള ഇറക്കിയാല്‍ പ്രത്യേക പരിപാലനം ആവശ്യമാണ്. സംഭരിച്ച വിത്ത് ആറ് മാസത്തിനുള്ളില്‍ ഉപയോഗിച്ചില്ളെങ്കില്‍ ഉല്‍പാദനശേഷി നഷ്ടമാവും. ജില്ലയില്‍ വിത്ത് സംഭരണത്തിന് നാമമാത്ര സൗകര്യമാണുള്ളത്. സംഭരിച്ച വിത്ത് മുഴുവനും ഉപയോഗിക്കാന്‍ കഴിയാറില്ല. ഇതിനാല്‍ അന്യസംസ്ഥാന ഏജന്‍റുമാരില്‍ നിന്ന് വിത്ത് വാങ്ങുന്നത് പതിവാണ്. ഇതിന്‍െറ ഗുണമേന്മ പരിശോധന നടക്കാറില്ളെന്ന് ആക്ഷേപമുണ്ട്. അന്യസംസ്ഥാനത്ത് കിലോക്ക് 15 രൂപക്ക് വാങ്ങുന്ന നെല്ലാണ് 39 രൂപക്ക് വിത്ത് എന്ന പേരില്‍ മറിച്ചു വില്‍ക്കുന്നത്. ഇത്തരത്തില്‍ 2015-16 വര്‍ഷത്തില്‍ 675 മെട്രിക് ടണ്‍ വിത്താണ് അന്യസംസ്ഥാന ഏജന്‍റുമാരില്‍നിന്നും സീഡ് അതോറിറ്റി വാങ്ങിയത്. വിശ്വസിച്ച് വിത്ത് വാങ്ങി വിളവിറക്കിയ കര്‍ഷകര്‍ പലരും വിളവ് കിട്ടാതെ വലഞ്ഞു. അധികൃതരുടെ നടപടികാരണം പല കര്‍ഷകരും വിത്ത് ഉല്‍പാദനത്തില്‍ പിന്‍തിരിയുന്ന സ്ഥിതിയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.