വൈദ്യുതി പാഴാക്കല്‍: ഗൃഹസന്ദര്‍ശനവുമായി വിദ്യാര്‍ഥികള്‍

പത്തിരിപ്പാല: ‘ഊര്‍ജം അമൂല്യമാണ്, പാഴ്ചെലവ് കുറക്കുക’ എന്ന സന്ദേശവുമായി പഴയലെക്കിടി അകലൂര്‍ ഹൈസ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഗൃഹസന്ദര്‍ശനം നടത്തി വീട്ടുടമകളെ ബോധവത്കരിക്കും. ബുധനാഴ്ച മുതല്‍ ഇത് ആരംഭിക്കും. ഹൈസ്കൂളിലെ എനര്‍ജി ക്ളബിന്‍െറ നേതൃത്വത്തിലാണ് പരിപാടി. സ്കൂളിലെ 750ഓളം വിദ്യാര്‍ഥികളുടെ വീട്ടിലത്തെി സന്ദേശ നോട്ടീസ് നല്‍കി വീട്ടുടമയെ കാര്യങ്ങള്‍ പറഞ്ഞ് ബോധവത്കരിക്കാനാണ് ആദ്യഘട്ട പരിപാടി. എനര്‍ജി ക്ളബിലെ 30 അംഗ സംഘമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഒഴിവുദിനങ്ങള്‍ നോക്കി രണ്ടു സ്ക്വാഡുകളായിട്ടാണ് വീടുകളില്‍ സന്ദര്‍ശനം. ഓണത്തിന് മുമ്പ് തന്നെ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് വരുന്ന വൈദ്യുതി ബില്ലുകള്‍ താരതമ്യം ചെയ്ത് നോക്കി ഏറ്റവും കുറഞ്ഞ വൈദ്യുതി ബില്‍ വരുന്ന കുടുംബത്തെ നാട്ടുകാരുടെയും പി.ടി.എയുടേയും അഭിമുഖ്യത്തില്‍ ആദരിക്കും. ബോധവത്കരണം തുടങ്ങിയ ശേഷം ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചവരെ കണ്ടത്തെി ആദരിക്കാനും പരിപാടിയുണ്ട്. എനര്‍ജി ക്ളബിലെ കുട്ടിസംഘം തന്നെയാണ് ഓരോ മാസത്തിലേയും ബില്ലും വീട്ടിലത്തെി പരിശോധിക്കുക. ഡിസംബര്‍ അവസാനത്തിലാണ് ബില്ലുകള്‍ പരിശോധിച്ച് കുറഞ്ഞ വൈദ്യുതി ചെലവഴിച്ചവരെ കണ്ടത്തെി ആദരിക്കുക. ക്ളബ് ഭാരവാഹികളായ സനസുമയ്യ, അഭിജിത്, മോഹനന്‍, കൃപ, അശ്വിന്‍, അധ്യാപകരായ പ്രകാശന്‍, കെ. മീന എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വീടുകളില്‍ എത്തിക്കുന്ന ലഘുലേഖയുടെ വിതരണോദ്ഘാടനം എനര്‍ജി മാനേജ്മെന്‍റ് ജില്ലാ കോഡിനേറ്റര്‍ കെ. വേണുഗോപാല്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് എം. ഭാസ്കരന് നല്‍കി നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.എം. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം സജിത, ജോയന്‍റ് കോഓഡിനേറ്റര്‍ ലത, കെ. മീന, സി. ഗീത സ്കൂള്‍ ലീഡര്‍ അഖില്‍ എന്നിവര്‍ സംസാരിച്ചു. എസ്.ആര്‍. പ്രകാശന്‍ സ്വാഗതവും അശ്വന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.