മാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി പുതുപ്പരിയാരം പഞ്ചായത്ത്

പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണം കുറ്റമറ്റതാക്കാന്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. പഞ്ചായത്തിന്‍െറ അധീനതയിലുള്ള മാലിന്യ സംസ്ക്കരണ പ്ളാന്‍റില്‍ ജൈവ ഖരമാലിന്യങ്ങള്‍ വന്‍തോതില്‍ കുന്നുകൂടുന്ന സാഹചര്യം ഒഴിവാക്കാനാണ് മാലിന്യ സംസ്കരണത്തിന് കാര്യക്ഷമമായ രീതികള്‍ ആവിഷ്കരിക്കുവാന്‍ പഞ്ചായത്തിനെ പ്രേരിപ്പിക്കുന്ന ഘടകം. വീടുകള്‍ കേന്ദ്രീകരിച്ച് ഉറവിട മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക പദ്ധതി മുഖ്യ ഉപാധിയായി സ്വീകരിക്കും. ഇതുവഴി മാലിന്യത്തിന്‍െറ ആധിക്യം കുറക്കുവാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വീടുകള്‍ കേന്ദ്രികരിച്ച് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കും. നിലവില്‍ പഞ്ചായത്തിന്‍െറ കീഴിലുള്ള മാലിന്യ സംസ്കരണ വലിയ അളവില്‍ മാലിന്യം സൂക്ഷിക്കാന്‍ സൗകര്യമില്ല. ഇതിനാലാണ് മാലിന്യ സംസ്കരണത്തിന് ഉചിതമായ രീതികള്‍ ആവിഷ്കരിക്കുവാന്‍ പഞ്ചായത്ത് തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.