ചിങ്ങത്തിലും മഴ കനിയുന്നില്ല; കര്‍ഷകമനം തെളിഞ്ഞില്ല

ആനക്കര: കര്‍ഷകമനം കുളിര്‍പ്പിച്ച് ചിങ്ങത്തില്‍ ലഭിക്കേണ്ട മഴയില്ലാത്തതിനാല്‍ പാടശേഖരങ്ങള്‍ വരള്‍ച്ചയിലേക്ക്. ഇതോടെ നടീലിനായി തയാറാക്കിയ ഞാറ്റുപാടങ്ങള്‍ വരണ്ടു തുടങ്ങിയതോടെ കൃഷിയിറക്കാനാവുന്നില്ല. ‘ചിങ്ങത്തില്‍ മഴ ചിണുങ്ങി ചിണുങ്ങി’ എന്നതാണ് പഴമൊഴി. ഇടവേളകള്‍ക്ക് ശേഷം തൃത്താല മേഖലയിലെ വയലുകളില്‍ പച്ചവിരിയിക്കാനുള്ള ശ്രമമാണ് ഇതോടെ പാഴാവുന്നത്. ഓണത്തിനുമുമ്പ് നടീല്‍ നടത്താനായി തയാറാക്കിയ പാടശേഖരങ്ങളും ഞാറ്റടികള്‍ക്കും വെള്ളം കിട്ടാതെ വരണ്ടുകിടക്കുകയാണ്. കരിങ്കുറപാടശേഖരങ്ങളും പുഴയോരപ്രദേശമായ ആനക്കര പഞ്ചായത്തിലെ ഉമ്മത്തൂര്‍ ഉള്‍പ്പടെയുള്ള പാടശേഖരത്താണ് നടാനായി തയാറാക്കിയ പാടശേഖരങ്ങള്‍ വറ്റിവരണ്ടത്. നെല്‍കൃഷിക്കാര്‍ മാത്രമല്ല, വര്‍ഷക്കാല പച്ചക്കറി ചെയ്തവരും വെട്ടിലായിരിക്കുകയാണ്. ഓണത്തിന് വേണ്ടി തയാറാക്കിയ പച്ചക്കറികള്‍, പൂകൃഷി എന്നിവക്കും വെള്ളമില്ലാത്തതിനാല്‍ വേനല്‍ക്കാലമെന്നപോലെ കഴിഞ്ഞ ദിവസം മുതല്‍ നന തുടങ്ങിയിരിക്കുകയാണ്. ഇത്തവണ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായി ഓണക്കാല പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്. പച്ചക്കറികള്‍ കായയിട്ടു തുടങ്ങിയ സമയത്താണ് മഴ ലഭിക്കാതെ പോയിരിക്കുന്നത്. ചിങ്ങം പിറന്നത് മുതല്‍ മഴയില്ലാത്തവസ്ഥയാണ്. പകല്‍ സമയങ്ങളില്‍ ശക്തമായ വെയിലാണ് പച്ചക്കറികള്‍ വാടിയുണങ്ങാന്‍ കാരണയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.