കൊല്ലങ്കോട്: ആദിവാസി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലേക്ക് ആദിവാസി പ്രതിനിധികളെ ക്ഷണിച്ചില്ളെന്ന് പരാതി. കൊല്ലങ്കോട് പൊലീസിന്‍െറ നേതൃത്വത്തിലാണ് മുതലമട പഞ്ചായത്തില്‍ ആദിവാസി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ആദിവാസി മേഖലയിലെ പഞ്ചായത്തംഗങ്ങള്‍, പ്രമോര്‍ട്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍, സ്പെഷല്‍ബ്രാഞ്ച്, പൊലീസ് എന്നിവരുടെ യോഗമാണ് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നത്. ആദിവാസി ഊരുകളിലെ നേതാക്കളെയും ഊര് മൂപ്പന്‍മാരെയും യോഗത്തിലേക്ക് വിളിച്ചില്ളെന്ന് ആദിവാസി സംഘടനാ നേതാക്കള്‍ ആരോപിച്ചു. അതേസമയം, ആദിവാസി കോളനികളില്‍ വികസനം എത്തിക്കാന്‍ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരണം മാത്രമാണ് നടന്നതെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ട്രൈബര്‍-പഞ്ചായത്ത്, റവന്യൂ-പൊലീസ് എന്നിവ സംയുക്തമായി ആദിവാസി കോളനി കേന്ദ്രീകരിച്ച് നടപ്പാക്കുമെന്നും കൊല്ലങ്കോട് പൊലീസ് പറഞ്ഞു. ട്രൈബല്‍ ഓഫിസര്‍ നിസാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാധാകൃഷ്ണന്‍, സെക്രട്ടറി ചെന്താമരാക്ഷന്‍, എസ്.ഐ സഞ്ജയന്‍കുമാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.