പച്ചക്കറി തോട്ടങ്ങളില്‍ മഞ്ഞളിപ്പ് രോഗം പടരുന്നു

കൊല്ലങ്കോട്: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പച്ചക്കറി തോട്ടങ്ങളില്‍ മഞ്ഞളിപ്പ് രോഗം പടരുന്നു. ഇതുമൂലം കര്‍ഷകര്‍ ആശങ്കയിലായി. കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ കൃഷിയാണ് രോഗ ഭീതിയിലുള്ളത്. പത്തേക്കറിലധികം വരുന്ന പാവല്‍, പടവലം, കോവല്‍ തോട്ടങ്ങളിലാണ് രോഗം രൂക്ഷമായി കാണുന്നത്. ഇലകളിലും തണ്ടുകളിലും മഞ്ഞനിറത്തിലുള്ള പൂപ്പല്‍ പടരും. മഞ്ഞളിപ്പുണ്ടായ ചെടികളുടെ ഭാഗങ്ങള്‍ ക്രമേണ കരിഞ്ഞുണങ്ങുന്നതാണ് രോഗലക്ഷണം. വിളവെടുപ്പ് ആരംഭിച്ച് രണ്ടാഴ്ച്ച കഴിഞ്ഞ പാവല്‍ തോട്ടങ്ങളിലും മഞ്ഞളിപ്പ് രോഗം വ്യാപകമാണ്. ഇത് പച്ചക്കറി കര്‍ഷകരില്‍ സൃഷ്ടിച്ച ആശങ്ക ചെറുതല്ല. രോഗം ബാധിച്ച തോട്ടങ്ങളില്‍ നിന്ന് വിളവ് കുറയുന്നത് വിപണയിലെ വില്‍പനയെ ബാധിച്ചിട്ടുണ്ട്. ഉല്‍സവകാലത്ത് സ്വാഭാവികമായി ലഭിക്കേണ്ട ലാഭം രോഗം മൂലം നഷ്ടപ്പെടുമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നുണ്ട്. ഉല്‍പാദനം കുറയുമ്പോള്‍ വിപണിയില്‍ വില കൂടുമെങ്കിലും അതിന്‍െറ ഗുണം കിട്ടിക്കോളണമെന്നില്ളെന്നും കര്‍ഷകര്‍ പറയുന്നു. വിത്ത് കര്‍ഷകരേയും മഞ്ഞളിപ്പ് രോഗം കുഴക്കിയിട്ടുണ്ട്. രോഗം പരിശോധിച്ച് അനുയോജ്യമായ പ്രതിരോധ വളങ്ങള്‍ കൃഷിവകുപ്പ് അധികൃതര്‍ വിതരണം ചെയ്യുന്നുണ്ട്. പരിശോധനകള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ടെന്ന് കൊല്ലങ്കോട് കൃഷി ഓഫിസര്‍ ദിലീപ് കുമാര്‍ പറഞ്ഞു. എന്നാല്‍ രോഗം ക്രമാതീതമായ രീതിയില്‍ പടരുമോ എന്ന ആശങ്കയും ആരോഗ്യവകുപ്പ് അധികൃതര്‍ പങ്കെുവെക്കുന്നുണ്ട്. കാര്‍ഷിക ജില്ലയായ പാലക്കാട് പച്ചക്കറി ഉല്‍പാദനം കൂടുതലുള്ളത് കിഴക്കന്‍ മേഖലയിലാണ്. പ്രതിരോധ പ്രവര്‍ത്തനം കൊണ്ട് മഞ്ഞളിപ്പ് രോഗം പടരുന്നത് തടയാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയും കര്‍ഷകര്‍ പങ്കുവെക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.