പൊന്തക്കാട് കടന്ന് ബസ്സ്റ്റാന്‍ഡിലേക്ക്...

ഒറ്റപ്പാലം: മാലിന്യത്തിന് മീതെ പൊന്ത കെട്ടിവളര്‍ന്ന പാഴ്ചെടികള്‍ അതിരിടുന്ന നടവഴി. ഒരാള്‍പ്പൊക്കത്തില്‍ ഉയര്‍ന്ന പൊന്തച്ചെടികള്‍ക്കിടയില്‍നിന്ന് കാല്‍നടയാത്രക്കാരന്‍െറ മുന്നില്‍ വന്നുചാടുന്ന ഇഴജന്തുക്കളും നായ്ക്കൂട്ടവും. വിദ്യാര്‍ഥികളടക്കമുള്ളവര്‍ ജീവന്‍ പണയംവെച്ച് യാത്രചെയ്യുന്ന ഈ നടവഴി ഒറ്റപ്പാലം നഗരസഭാ ബസ്സ്റ്റാന്‍ഡിലേക്കുള്ളതാണ്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍, സുന്ദര അയ്യര്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ ബസ്സ്റ്റാന്‍ഡിലത്തൊന്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. നഗരത്തിലെ മുഴുവന്‍ മാലിന്യവും ഒഴുകിയത്തെി കെട്ടിനില്‍ക്കുന്നത് ഈ വഴിയോരത്തെ തോട്ടിലും പാടത്തുമാണ്. പാഴ്ചെടികള്‍ ഇടതൂര്‍ന്ന് വളര്‍ന്നതോടെയാണ് ഈ പ്രദേശം തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രം കൂടിയായത്. സുന്ദര അയ്യര്‍ റോഡില്‍നിന്ന് ബസ്സ്റ്റാന്‍ഡിലേക്കുള്ള ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും ദുര്‍ഘട വഴിയായി മാറി. മാലിന്യം തളംകെട്ടി നില്‍ക്കുന്നത് സമീപത്തെ വീട്ടുകാര്‍ക്കും ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. കിണറുകളില്‍ മാലിന്യം കലര്‍ന്ന് വെള്ളം വൃത്തികേടായതിനാല്‍ കുടിവെള്ളത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് ഇവര്‍. മാലിന്യമൊഴുക്കാന്‍ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള പരാതിക്ക് ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. മാലിന്യം ഒഴിവാക്കാന്‍ ഡ്രൈനേജ് നിര്‍മിച്ച് ശുദ്ധീകരിച്ച ശേഷം കണ്ണിയംപുറത്തെ തോട്ടിലേക്ക് ഒഴുക്കാന്‍ ആലോചന നടന്നെങ്കിലും ചില കോണുകളില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നതോടെ പ്രാവര്‍ത്തികമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.