തലക്കുമീതെ ‘നീലാകാശം’ കണ്ട് വല്ലപ്പുഴയിലെ ലക്ഷം വീട് കോളനിക്കാര്‍

ഷൊര്‍ണൂര്‍: സാങ്കേതിക കുരുക്കില്‍പെട്ട് വല്ലപ്പുഴ പഞ്ചായത്തിലെ ലക്ഷം വീട് കോളനികളിലെ വീടുകള്‍ നിലം പൊത്താറായി. പഞ്ചായത്തിലെ ചൂരക്കോട്, ചെറുകോട് കോളനികളിലെ വീടുകള്‍ക്കാണ് അറ്റകുറ്റപ്പണി പോലും നടത്താത്തതിനാല്‍ കേടുപാടുകളുള്ളത്. വെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ കോളനികളില്ല. ചൂരക്കോട് കോളനിയിലെ പല വീടുകള്‍ക്കും മേല്‍ക്കൂര പോലുമില്ല. ടാര്‍പോളിന്‍ കെട്ടിമറച്ചാണ് മഴയില്‍നിന്ന് രക്ഷനേടുന്നത്. ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. 17 കുടുംബങ്ങളാണ് പഞ്ചായത്ത് കണക്കുപ്രകാരം ഇവിടെയുള്ളത്. കുടിവെള്ളത്തിനായി കിണറുണ്ടെങ്കിലും മഴ നിലക്കുന്നതോടെ വെള്ളം വറ്റും. കുഴല്‍ കിണര്‍ കുഴിച്ച് പൈപ്പുവഴി വെള്ളം ലഭിച്ചിരുന്നെങ്കിലും വൈദ്യുതി ബില്ല് കുടിശ്ശികയായതോടെ ഇതും നിലച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എം.എന്‍. ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഒരു കുടുംബത്തിന് 75,000, 1,00,000 എന്നിങ്ങനെ തുക വകയിരുത്തിയിരുന്നു. എന്നാല്‍, ഈ തുക അറ്റകുറ്റപ്പണികള്‍ക്ക് മതിയാവില്ളെന്ന കാരണം പറഞ്ഞ് കോളനി നിവാസികള്‍ തിരസ്കരിച്ചതായി കഴിഞ്ഞ ഭരണ സമിതിയിലെ ഭരണാധികാരികള്‍ പറഞ്ഞു. വില്ളേജ് ഓഫിസര്‍ മുതല്‍ മുകളിലേക്കുള്ള ജീവനക്കാരുടെ അനുമതിയോടെ മാത്രമേ ഈ പദ്ധതി നടക്കുകയുമുള്ളൂ. യഥാര്‍ഥ ലക്ഷം വീടിന്‍െറ ഉടമസ്ഥരില്‍നിന്നും വീടുകള്‍ വാങ്ങിയവരാണ് ഇപ്പോള്‍ കോളനിയില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും. ലക്ഷം വീട് കോളനികള്‍ ഇരട്ട വീടുകളാണ്. എന്നാല്‍, പലരും ഒറ്റ വീടുകളാക്കി. ഇതിന് അഞ്ച് വര്‍ഷം മുമ്പ് പലപ്പോഴായി സഹായധനവും നല്‍കിയിട്ടുണ്ട്. ഇതിനാല്‍ നിലവിലെ നിയമപ്രകാരം ലക്ഷം വീടുകാര്‍ക്ക് തുക അനുവദിക്കാന്‍ സര്‍ക്കാറില്‍ നിന്നും പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍തന്നെ സ്ഥലം എം.എല്‍.എയുമായി സംസാരിച്ചിരുന്നെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. നന്ദവിലാസിനി പറഞ്ഞു. ഇതിനിടെ ലക്ഷം വീട് കോളനി ഇടിഞ്ഞു വീഴാറായ അവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് വല്ലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തത്തെി. ബന്ധപ്പെട്ട അധികാരികള്‍ പ്രശ്നത്തിലിടപെട്ട് ഉടനടി പരിഹാരമുണ്ടാക്കണമെന്ന് പ്രസിഡന്‍റ് പി.കെ.എ. റസാഖ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.