കൂറ്റനാട്: നെല്‍കൃഷിയുടെ ആദ്യപാഠം അനുഭവത്തിലൂടെ പകര്‍ന്നെടുത്തതിന്‍െറ നിര്‍വൃതിയിലായിരുന്നു നാഗലശ്ശേരി ഹൈസ്കൂളിലെ കുട്ടികള്‍. നാഗലശ്ശേരി ഗവ. ഹൈസ്കൂളും വാവനൂര്‍ പാടശേഖര സമിതിയും ചേര്‍ന്ന് നടത്തുന്ന ‘നെന്മണി പൊന്മണി’ നെല്‍കൃഷി പദ്ധതിയുടെ ഭാഗമായുള്ള വിത്തുവിതക്കല്‍ ചടങ്ങാണ് കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവമായത്. കുട്ടികള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങളുമായി മുതിര്‍ന്ന കര്‍ഷകരായ കരുവീട്ടില്‍ പത്മനാഭന്‍ നായര്‍, തട്ടാരക്കുന്നത് വാസു, മേലേപ്പുരക്കല്‍ ശങ്കരന്‍ എന്നിവരത്തെി. കൃഷി ചെയ്യുന്നതിനാവശ്യമായ 25 സെന്‍റ് പാടശേഖര കമ്മിറ്റി സെക്രട്ടറി മണ്ണില്‍ സുരേഷ് ബാബു സൗജന്യമായി നല്‍കി. സ്കൂളിലെ കാര്‍ഷിക ക്ളബിന്‍െറ നേതൃത്വത്തിലാണ് നെല്‍കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്തത്. ജൈവകൃഷി രീതിയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 20 കുട്ടികളടങ്ങുന്ന സംഘമാണ് നിര്‍വഹിക്കുന്നത്. വിത്തുവിതക്കല്‍ ചടങ്ങില്‍ പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണന്‍, മറ്റ് അധ്യാപകര്‍, പാടശേഖരസമിതി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ഉമ നെല്‍വിത്താണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നാഗലശ്ശേരി സ്കൂളിലെ കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷി വന്‍വിജയമായിരുന്നു. അതിന്‍െറ തുടര്‍ച്ചയെന്നോണമാണ് നെല്‍കൃഷി ആരംഭിക്കാന്‍ തീരുമാനമായത്. നടീല്‍ ഉത്സവം നാടിന്‍െറ ഉത്സവമാക്കാനുള്ള തയാറെടുപ്പിലാണ് പാടശേഖര സമിതി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.