പത്തിരിപ്പാല: അന്താരാഷ്ട്ര പയര്‍ വര്‍ഗ വര്‍ഷാചരണത്തിന്‍െറ ഭാഗമായി പത്തിരിപ്പാല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ പയറുകൊണ്ടുള്ള 200ലേറെ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങള്‍ ശ്രദ്ധേയമായി. വിവിധയിനം പയറുകള്‍ കൊണ്ട് ചിത്രങ്ങള്‍, ഉല്‍പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍, നൂറിലേറെ ഭക്ഷ്യ വിഭവങ്ങള്‍, പായസം എന്നിങ്ങനെയുള്ള വിഭവങ്ങളാണ് ഒരുക്കിയത്. പരിസ്ഥിതി ക്ളബ്, ഹെല്‍ത്ത് ക്ളബ്, സീഡ് ക്ളബ്, എന്നിവയുടെ നേതൃത്വത്തിലാണ് പ്രദര്‍ശന മേള സംഘടിപ്പിച്ചത്. പലരും സ്വന്തമായി ഉണ്ടാക്കിയ വിഭവങ്ങളാണ്. അധ്യാപകരായ പി.എം. ശാലിനി, എം. കവിത, കെ. ബിന്ദു എന്നിവരും ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനികളായ കെ. സ്നേഹ, ഉണ്ണി, നന്ദന എന്നിവരുമാണ് നേതൃത്വം നല്‍കിയത്. സ്കൂളിലെ 3000ത്തോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മേള കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ്ഫുഡിനോടാണ് താല്‍പര്യമെന്നും പയറുവര്‍ഗ വിളകളുടെ പോഷക ഗുണങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും വിളകളെ പരിചയപ്പെടുത്തി പയര്‍ വര്‍ഗങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് മേള സംഘടിപ്പിച്ചതെന്ന് നേതൃത്വം നല്‍കിയ അധ്യാപകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.