പട്ടാമ്പി: എസ്.എഫ്.ഐ നേതാക്കളെ അകാരണമായി ലോക്കപ്പിലടച്ച പട്ടാമ്പി എസ്.ഐ ലൈസാദ് മുഹമ്മദിനെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി എന്‍.പി. വിനയകുമാര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച നടക്കുന്ന സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലത്തെിയ ജില്ലാ കമ്മിറ്റി അംഗം മണികണ്ഠന്‍, ഏരിയാ വൈസ് പ്രസിഡന്‍റ് ദിലീപ് എന്നിവരെയാണ് എസ്.ഐ അകാരണമായി പിടികൂടി മര്‍ദിച്ച് ലോക്കപ്പിലടച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുവന്ന എസ്.ഐ ഇവരുടെ ബാഗ് വലിച്ചെറിഞ്ഞതായും പറയുന്നു. ലോക്കപ്പിനകത്ത് അസഭ്യം പറഞ്ഞതായും വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വി.ടി. രാഹുല്‍, ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി ടി. ഷാജി, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.വി. ഗിരീഷ്, യു. അജയകുമാര്‍ തുടങ്ങിയവര്‍ സ്റ്റേഷനിലത്തെി പൊലീസുമായി സംസാരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ മോചിപ്പിച്ചത്. തുടര്‍ന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.എഫ്.ഐ നേതാക്കളെ പട്ടാമ്പി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എന്‍. ഉണ്ണികൃഷ്ണന്‍, ഏരിയ സെക്രട്ടറി എന്‍.പി. വിനയകുമാര്‍, ഏരിയ കമ്മിറ്റി അംഗം എ.വി. സുരേഷ് എന്നിവര്‍ ആശുപത്രിയിലത്തെി സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.