പാലപ്പുറത്ത് ശേഖരിച്ച പച്ചത്തേങ്ങ നശിക്കുന്നു

ഒറ്റപ്പാലം: കേരഫെഡിന്‍െറ നേതൃത്വത്തില്‍ നടന്ന പച്ചത്തേങ്ങ സംഭരണം അവതാളത്തില്‍. നാല് മാസത്തോളമായി സംഭരിച്ച പച്ചത്തേങ്ങ പാലപ്പുറത്തെ പച്ചത്തേങ്ങ സംഭരണശാലയില്‍ കിടന്നുനശിക്കുകയാണ്. സ്ഥലക്കുറവെന്ന പേരുപറഞ്ഞ് കര്‍ഷകരില്‍നിന്ന് തേങ്ങ സംഭരിക്കുന്നത് നിര്‍ത്തിവെച്ചത് കേര കര്‍ഷകര്‍ക്കും ഇരുട്ടടിയായി. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ പഞ്ചായത്ത് എന്നിവിടങ്ങളിലെ കേര കര്‍ഷകരാണ് പാലപ്പുറം സംഭരണ കേന്ദ്രത്തിലെ ഗുണഭോക്താക്കള്‍. കൃഷിഭവനില്‍നിന്നും നല്‍കുന്ന ടോക്കണ്‍ പ്രകാരമാണ് കര്‍ഷകരില്‍നിന്നും ഇവിടെ തേങ്ങ സംഭരിക്കുന്നത്. നൂറില്‍പരം ടോക്കണ്‍ വിതരണം നടന്നിട്ടുണ്ടെങ്കിലും 35 പേരില്‍നിന്നുള്ള പച്ചത്തേങ്ങയാണ് ഇതുവരെ സംഭരിച്ചിട്ടുള്ളതെന്ന് പറയുന്നു. സംഭരിച്ച തേങ്ങ കയറ്റിപ്പോകാതെ പുതിയതായി ഏറ്റെടുക്കാനാവില്ളെന്ന നിലപാടാണ് അധികൃതര്‍ക്ക്. വര്‍ഷത്തില്‍ അഞ്ചോ ആറോ തവണ മാത്രമാണ് കര്‍ഷകര്‍ക്ക് ഇവിടെ ഉല്‍പന്നം നല്‍കാനാവുന്നത്. അല്ലാത്ത വേളകളില്‍ സ്വകാര്യ കച്ചവട സ്ഥാപനങ്ങള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണ്. 25 രൂപ കിലോക്ക് വില നിശ്ചയിച്ചാണ് സംഭരണ കേന്ദ്രത്തില്‍ നാളികേരം നല്‍കിയിട്ടുള്ളത്. ഇതിന്‍െറ വില കുടിശ്ശികയായി തുടരുകയാണെന്നും കര്‍ഷകര്‍ പറയുന്നു. 14 രൂപയാണ് സ്വകാര്യ വ്യക്തികളുടെ സംഭരണവില. കടമായി നല്‍കിയാണെങ്കിലും ഉയര്‍ന്ന വില പ്രതീക്ഷിച്ചാണ് കര്‍ഷകര്‍ സര്‍ക്കാര്‍ സംഭരണശാലയിലത്തെുന്നത്. ഒരാഴ്ച കഴിയുന്നതോടെ ചാക്കില്‍ മൂടിക്കെട്ടിയ പച്ചത്തേങ്ങയുടെ സ്ഥിതി മോശമാവുമെന്ന് സ്വകാര്യ കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് മൂപ്പത്തൊതെ വെട്ടി ഇറക്കിയ പച്ചത്തേങ്ങ മുന്‍കരുതലുകളില്ലാതെ സംഭരിച്ചുവെച്ചിട്ടുള്ളത്. മേയ് മുതല്‍ സംഭരിച്ച നാളികേരം കെട്ടിക്കിടക്കുന്നതിലുണ്ടെന്നാണ് വിവരം. സംഭരണ ശാലയിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട രണ്ട് തൊഴിലാളികള്‍ക്ക് പണിയില്ലാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.