പാലക്കാട്: എം.ആര്‍.ഐ സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ജില്ലാ പഞ്ചായത്ത് 2016-17ലേക്ക് തയാറാക്കിയ കരട് പദ്ധതി വികസന സെമിനാറില്‍ അവതരിപ്പിച്ചു. അഞ്ച് കോടി രൂപ ചെലവിലാണ് എം.ആര്‍.ഐ സ്കാനിങ് സംവിധാനം സ്ഥാപിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്താണ് ഇതിന് തുക കണ്ടത്തെുക. ജില്ലാ ആശുപത്രിയുടെ അറ്റകുറ്റപ്പണിക്ക് 30 ലക്ഷം രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അറ്റകുറ്റപ്പണിക്ക് പത്ത് ലക്ഷവും നീക്കിവെച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവയുടെ അറ്റകുറ്റപ്പണിക്ക് എട്ട് ലക്ഷം വീതം വിനിയോഗിക്കും. ജില്ലാ മൃഗാശുപത്രിയുടെ അറ്റകുറ്റപ്പണിക്കും എട്ട് ലക്ഷം രൂപ വകയിരുത്തി. ജില്ലാ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങാനും ആയുര്‍വേദ ആശുപത്രിയില്‍ ഉപകരണങ്ങളുടെ മെയിന്‍റനന്‍സിനും പ്രത്യേകം തുക നീക്കിവെച്ചു. ലാബ് ഉപകരണങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നീക്കിവെച്ചു. 25 ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ടോയ്ലെറ്റ് പണിയാന്‍ രണ്ട് ലക്ഷം രൂപ അനുവദിച്ചു. പത്ത് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ നീക്കിവെച്ചു. 30 ഹൈസ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ അനുവദിച്ചു. 13 ഹരിശ്രീ മോഡല്‍ സ്കൂളുകളുടെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് 20 ലക്ഷം രൂപ വീതം വിനിയോഗിക്കാന്‍ തീരുമാനിച്ചു. സ്ത്രീകളുടെ കൂട്ടായ്മയില്‍ ആരംഭിക്കുന്ന ജൈവ കൃഷി പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിക്കും. സ്കൂളുകളില്‍ ജൈവകൃഷി തുടങ്ങാന്‍ പത്ത് ലക്ഷം രൂപ വിനിയോഗിക്കും. പാലക്കുഴി ജലവൈദ്യുത പദ്ധതിക്ക് പത്ത് ലക്ഷവും സമൃദ്ധി പദ്ധതിക്ക് വിനിയോഗിക്കും. നിര്‍ദിഷ്ട പാലക്കുഴി ജലവൈദ്യുത പദ്ധതിക്കുള്ള വിഹിതമായി പത്ത് ലക്ഷം രൂപ നീക്കിവെക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.